ഇറാനെ ആക്രമിക്കുമെന്ന്‌ പ്രഖ്യാപിച്ച്‌ ഇസ്രയേൽ


ജെറുസലേമിലും ടെൽ അവീവിലുമുൾപ്പെടെ  വ്യോമാക്രമണം നടത്തിയ ഇറാനെ ആക്രമിക്കുമെന്ന്‌ പ്രഖ്യാപിച്ച്‌ ഇസ്രയേൽ. സാഹസത്തിന് മുതിർ‍ന്നാൽ‍ വലിയ വില നൽകേണ്ടി വരുമെന്ന് ഇറാന്‍ തിരിച്ചടിച്ചതോടെ പശ്ചിമേഷ്യ യുദ്ധഭീതിയിൽ‍ ആയിരിക്കുകയാണ്. ഇസ്രയേൽ ഇറാന്റെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിടുമോ എന്ന്‌  യുഎന്‍ അന്താരാഷ്‌ട്ര ആണവോർജ ഏജൻസി (ഐഎഇഎ) ആശങ്ക പ്രകടിപ്പിച്ചു. ഞായറാഴ്ച ആണവ കേന്ദ്രങ്ങൾ അടച്ചുവെങ്കിലും തിങ്കളാഴ്ച വീണ്ടും തുറന്നു. സ്ഥിതിഗതികൾ പൂർണമായും ശാന്തമാകുന്നതുവരെ തങ്ങളുടെ പരിശോധകരെ അവിടേക്ക്‌ അയക്കില്ലെന്ന്‌ ഐഎഇഎ ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസി അറിയിച്ചു.  

ഇറാൻ ആക്രമിച്ചതിന്‌ പ്രതികരണമുണ്ടാകുമെന്നും മാർഗങ്ങൾ ഇപ്പോഴും പരിഗണിക്കുകയാണെന്നും  ഇസ്രയേൽ സൈനിക തലവൻ ഹെർസി ഹലേവി പറഞ്ഞു. ആക്രമണം എപ്പോഴാണെന്നൊ എങ്ങനെയായിരിക്കുമെന്നോ അറിയിച്ചിട്ടില്ല.  എന്നാൽ ഏതെങ്കിലും തരത്തിലുള്ള ആക്രമണം നടത്തിയാലും “വേദനാപൂർ‍ണമായ’ മറുപടിയുണ്ടാകുമെന്ന്‌ ഇറാൻ പ്രസിഡന്റ്‌ ഇബ്രാഹിം റെയ്‌സി  മുന്നറിയിപ്പ്‌ നൽകി. ഇറാന്‌ കൂടുതൽ ഉപരോധമേർപ്പെടുത്താൻ ഒരുങ്ങുകയാണ്‌ അമേരിക്ക.

article-image

േ്ി്േി

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed