ഇറാന്‍റെ മിസൈൽ പദ്ധതിക്കെതിരേ പുതിയ ഉപരോധം ഏർപ്പെടുത്തണമെന്ന് ഇസ്ര‌യേൽ


ഇറാന്‍റെ മിസൈൽ പദ്ധതിക്കെതിരേ പുതിയ ഉപരോധം ഏർപ്പെടുത്തണമെന്ന് ആവശ്യവുമായി ഇസ്ര‌യേൽ രംഗത്ത്. ഇറാന്‍റെ ആക്രമണത്തിനു പിന്നാലെയാണു ലോകരാജ്യങ്ങളോട് ഉപരോധം ഏർപ്പെടുത്തണമെന്ന ആവശ്യവുമായി ഇസ്രയേൽ രംഗത്തെത്തിയത്. ഇറാനെതിരേ കൂടുതൽ ഉപരോധം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് 32 രാജ്യങ്ങൾക്ക് കത്തെഴുതിയതായി ഇസ്രയേൽ വിദേശകാര്യ മന്ത്രി ഇസ്ര‌യേൽ കാറ്റ്സ് പറഞ്ഞു. 

ഇറാന്‍റെ മിസൈൽ പദ്ധതിക്കെതിരായി ഉൾപ്പെടെ ഉപരോധം ഏർപ്പെടുത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇറാൻ മിലിട്ടറിയായ ഇസ്‌ലാമിക് റവലൂഷനറി ഗാർഡിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഐആർജിസിയെ നിലവിൽ യുഎസ് ഭീകരസംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, യുകെ ചെയ്തിട്ടില്ല.

article-image

dsdfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed