യുക്രെയ്നിന്റെ ഉന്നത സുരക്ഷ ഉദ്യോഗസ്ഥനെ നീക്കി പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി


യുക്രെയ്നിന്റെ ഉന്നത സുരക്ഷ ഉദ്യോഗസ്ഥനെ നീക്കി പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി. നാഷനൽ സെക്യൂരിറ്റി ആൻഡ്  ഡിഫൻസ് കൗൺസിൽ സെക്രട്ടറി ഒലെക്‌സി ഡാനിലോവിനെയാണ് മാറ്റിയത്. പകരം ഒലെക്സാണ്ടർ ലിറ്റ്വിനെങ്കോയെ നിയമിച്ചു.യുക്രെയ്നിന്റെ വിദേശ രഹസ്യാന്വേഷണ വിഭാഗത്തിന്റെ തലവനായിരുന്നു  ലിറ്റ്വിനെങ്കോ. 

2019 ഒക്ടോബർ മുതൽ ഡാനിലോവ് സേവനമനുഷ്ഠിച്ചു വരുകയായിരുന്നു. ഡാനിലോവിന്റെ സേവനങ്ങൾക്ക് നന്ദി പറഞ്ഞ സെലൻസ്കി അദ്ദേഹത്തെ മറ്റൊരു മേഖലയിൽ പുനർനിയോഗിക്കുമെന്ന് വിഡിയോ സന്ദേശത്തിൽ വ്യക്തമാക്കി.

article-image

zfzdf

You might also like

  • Straight Forward

Most Viewed