മഴക്കും നികുതി വരുന്നു!


അങ്ങനെ മഴക്കും നികുതി വരുന്നു. കാനഡയിലെ ടൊറന്റോവിലാണ് ഏപ്രിൽ മുതൽ മഴക്കും നികു തികൊടുക്കേണ്ടിവരുന്നത്. മണ്ണിലിറങ്ങാതെ മഴവെള്ളവും മഞ്ഞുവെള്ളവും ഒഴുകിപ്പരന്ന് പ്രളയവും മറ്റുപ്രശ്നങ്ങളും ഉണ്ടാക്കുന്നത് നേരിടാനാണ് നികുതി ഏർപ്പെടുത്തുന്നതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. ഈ തീരുമാനത്തിൽ നാട്ടുകാർ രോഷത്തിലാണ്. ‘‘സ്റ്റോം വാട്ടർ ചാർജ് ആൻഡ് വാട്ടർ സർവീസ് ചാർജ് കൺസൽട്ടേഷൻ’’ എന്ന്  പേരിട്ടിരിക്കുന്ന നികുതിക്ക് നാട്ടുകാർ നൽകിയ പേരാണ് മഴനികുതി. നികുതിപിരിവ് ഏപ്രിൽ മുതൽ നടപ്പാക്കുമെന്ന് ടൊറ മുനിസിപ്പൽസർക്കാർ വെബ്സൈറ്റിൽ അറിയിപ്പ് വന്നു. മഴവെള്ളവും മലിനജലവും കൈകാര്യംചെയ്യുന്നതിനുള്ള തുക മറ്റുപല നികുതികളുടെയും ഭാഗമായി ടൊറൻ്റോക്കാർ കൊടുക്കുന്നുണ്ട്. ഇതിനുപുറമെയാണ് പുതിയ നികുതി നിലവിൽ വരുന്നത്. 

നിലവിൽ, ടൊറന്റോയിൽ താമസിക്കാൻ വീടുകിട്ടാൻ തന്നെ പ്രയാസമുള്ള സാഹചര്യമാണുള്ളത്. ഇതിനിടെയാണ് മഴക്ക് നികുതി ചുമത്തുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ഈ വിഷയത്തിൽ നാട്ടുകാർ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതിഷേധ കാമ്പയിൽ നടത്തുകയാണിപ്പോൾ.  കെട്ടിടത്തിെൻറ വിസ്തീർണം കണക്കാക്കിയാണ് നികുതി ഈടാക്കുക. ഇതിന്റെ ഭാഗമായി ഓടും മുറ്റത്തെയും പാർക്കി ങ്ങിലെയും കോൺക്രീറ്റ് തറകളുമെല്ലാം അളക്കും. വൻ മഴ വരുമ്പോൾ ഇവയിലൂടെ കുത്തിയൊലിക്കുന്ന വെള്ളം നഗരത്തിെൻറ മാലിന്യസം വിധാനത്തിലേക്കിറങ്ങി പ്രയാസം സൃഷ്ടിക്കുന്നു. ഇത് ഭൂഗർഭജലം, നദികൾ, അരുവികൾ തുടങ്ങിയവയിലെ വെള്ളത്തിെൻറ ഗുണനിലവാരത്തെ ബാധിക്കുന്നു. അതിനാലാണ് നിർദിഷ്ട നികുതിയെന്നാണ് അധികൃതരുടെ ന്യായീകരണം.

article-image

asdsad

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed