ഇന്റൽ‍, എഎംഡി എന്നിവയിൽ‍ നിന്നുള്ള യുഎസ് നിർമ്മിത മൈക്രോപ്രൊസസ്സറുകൾ‍ നിർ‍ത്തലാക്കാൻ ചൈന


സർ‍ക്കാർ‍, പേഴ്‌സണൽ‍ കമ്പ്യൂട്ടറുകളിൽ‍ നിന്നും സെർ‍വറുകളിൽ‍ നിന്നും ഇന്റൽ‍, എഎംഡി എന്നിവയിൽ‍ നിന്നുള്ള യുഎസ് നിർമ്മിത മൈക്രോപ്രൊസസ്സറുകൾ‍ ഘട്ടം ഘട്ടമായി നിർ‍ത്തലാക്കുന്നതിന് മാർ‍ഗ്ഗനിർ‍ദ്ദേശങ്ങൾ‍ നൽ‍കി ചൈനീസ് സർ‍ക്കാർ‍. ഫിനാന്‍ഷ്യൽ‍ ടൈംസാണ് ചൈനയുടെ പുതിയ നീക്കം റിപ്പോർ‍ട്ട് ചെയ്തത്. വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തെയും വിദേശ നിർ‍മ്മിത ഡാറ്റാബേസ് സോഫ്റ്റ്‌വെയറുകളെയും തദ്ദേശീയ സാധ്യതകൾ‍ക്ക് അനുകൂലമാക്കാനാണ് മാർ‍ഗ്ഗനിർ‍ദ്ദേശം ലക്ഷ്യമിടുന്നതെന്ന് റിപ്പോർ‍ട്ട് പറയുന്നു. രണ്ടു വന്‍ശക്തികളും തമ്മിലുള്ള മത്സരം മുറുകുന്ന പശ്ചാത്തലത്തിൽ‍ തദ്ദേശീയ സാങ്കേതികവിദ്യ കെട്ടിപ്പടുക്കാൻ ചൈന മുന്‍കൈ എടുക്കുന്നതിന്റെ സൂചനയായാണ് ഏറ്റവും പുതിയ നീക്കം വിലയിരുത്തപ്പെടുന്നത്. ദേശീയ സുരക്ഷാ കാരണങ്ങളാൽ‍ ഇതിനകം നിരവധി ചൈനീസ് സ്ഥാപനങ്ങൾ‍ക്ക് അമേരിക്ക ഉപരോധം ഏർ‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ കൂടുതൽ‍ സാങ്കേതിക ഉൽ‍പ്പന്നങ്ങൾ‍ അമേരിക്കയിൽ‍ തന്നെ നിർ‍മ്മിക്കുന്നത് പ്രോത്സാഹിപ്പിക്കാന്‍ നിയമനിർ‍മ്മാണം നടത്തുകയും ചെയ്തിരുന്നു. ഇതിന് പുറമെ ചൈനയിലേക്കുള്ള നൂതന ചിപ്പുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും കയറ്റുമതിയും അമേരിക്ക തടഞ്ഞിരുന്നു. കഴിഞ്ഞ ഡിസംബറിൽ‍ ചൈനീസ് ധനമന്ത്രാലയവും വ്യവസായ വിവരസാങ്കേതിക മന്ത്രാലയവും പുതിയ മാർ‍ഗനിർ‍ദ്ദേശങ്ങൾ‍ പ്രഖ്യാപിച്ചതിന് പിന്നാലെ ചൈനീസ് സർ‍ക്കാർ‍ ഉദ്യോഗസ്ഥർ‍ ഈ വർ‍ഷം പുതിയ പിസി, ലാപ്ടോപ്പ്, സെർ‍വർ‍ മാർ‍ഗ്ഗനിർ‍ദ്ദേശങ്ങൾ‍ പിന്തുടരാന്‍ ആരംഭിച്ചുവെന്നും റിപ്പോർ‍ട്ട് വ്യക്തമാക്കുന്നു. 

ചൈനയുടെ ‘ഇന്‍ഫർ‍മേഷന്‍ ടെക്‌നോളജി സെക്യൂരിറ്റി ഇവാലുവേഷന്‍ സെന്റർ‍‘ ഡിസംബർ‍ 26ന് സുരക്ഷിതവും വിശ്വസനീയവുമായ പ്രോസസ്സറുകളുടെയും ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെയും ആദ്യ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. സെമികണ്ടക്ടർ‍ ഉൽ‍പ്പാദനം വർ‍ദ്ധിപ്പിക്കാനും ചൈനയെയും തായ്വാനെയും ആശ്രയിക്കുന്നത് കുറയ്ക്കാനും ലക്ഷ്യമിടുന്നതായിരുന്നു ബൈഡന്‍ ഭരണകൂടത്തിന്റെ ചിപ്സ് ആന്റ് സയന്‍സ് ആക്റ്റ് 2022. കൂടാതെ നൂതന ചിപ്പുകളുടെയും സെമികണ്ടക്ടറുകളുടെയും തദ്ദേശീയ ഉദ്പാദനം വർ‍ദ്ധിപ്പിക്കുന്നതിനായി സബ്സിഡിയോട് കൂടിയ സാമ്പത്തിക സഹായം നൽ‍കാനും അമേരിക്ക തീരുമാനിച്ചിരുന്നു.

article-image

ോ്േി്ി

You might also like

  • Lulu Exchange
  • Straight Forward

Most Viewed