അലക്‌സി നവാൽനിയുടെ മൃതദേഹം വെള്ളിയാഴ്‌ച മോസ്‌കോയിൽ സംസ്കരിക്കും


റഷ്യൻ പ്രസിഡന്റ്‌ വ്ലാദിമിർ പുടിന്റെ വിമർശകൻ അലക്‌സി നവാൽനിയുടെ മൃതദേഹം വെള്ളിയാഴ്‌ച മോസ്‌കോയിൽ സംസ്കരിക്കും. കനത്ത സുരക്ഷയ്ക്കിടയിൽ മരീനോ ജില്ലയിലെ അന്ത്യോപചാര ചടങ്ങുകൾക്കുശേഷം ബോറിസോവ്സ്‌കോയ് സെമിത്തേരിയിലാണ് സംസ്കാരം. അന്ത്യോപചാരം അര്‍പ്പിക്കാനെത്തിയവര്‍ പ്രതിഷേധമുയര്‍ത്തിയതിനെ തുടര്‍ന്ന് രാജ്യത്ത് വിവിധഭാ​ഗത്തായി നാനൂറോളം പേര്‍ അറസ്റ്റിലായി. ഫെബ്രുവരി 16ന്‌ ആർടിക്‌ ജയിലിൽ വച്ചാണ്‌ നവാൽനി മരിച്ചത്‌. നടക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ട നവാൽനി കുഴഞ്ഞുവീണ് അബോധാവസ്ഥയിലായെന്നും ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും മരിക്കുകയായിരുന്നുവെന്നുമാണ്‌ ജയിൽ അധികൃതരുടെ വാദം.

article-image

sdfsdf

You might also like

  • Straight Forward

Most Viewed