പാക്കിസ്ഥാന്‍റെ ചരിത്രത്തിലെ ആദ്യ വനിതാ മുഖ്യമന്ത്രിയായി മറിയം നവാസ്


പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യ മുഖ്യമന്ത്രിയായി പിഎംഎൽ−എൻ നേതാവ് മറിയം നവാസ് (50) അധികാരമേറ്റു. പാക്കിസ്ഥാന്‍റെ ചരിത്രത്തിലെ ആദ്യ വനിതാ മുഖ്യമന്ത്രിയാണ് മറിയം. രാജ്യത്തെ ഓരോ വനിതയ്ക്കുമുള്ള അംഗീകാരമാണിതെന്ന് മറിയം പറഞ്ഞു. മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്‍റെ മകളായ മറിയം പാർട്ടി സീനിയർ വൈസ് പ്രസിഡന്‍റാണ്. 

12 കോടി ജനങ്ങളുള്ള പഞ്ചാബ് ആണു പാക്കിസ്ഥാനിൽ ഏറ്റവും ജനസംഖ്യയുള്ള പ്രവിശ്യ.  മുഖ്യമന്ത്രിസ്ഥാനത്തേക്ക് മറിയത്തിന് 220 പേരുടെ പിന്തുണ ലഭിച്ചു. പിടിഐ പിന്തുണച്ച എസ്ഐസിയിലെ റാണാ അഫ്താബ് ആയിരുന്നു എതിർ സ്ഥാനാർഥി. ഇദ്ദേഹത്തിന്‍റെ പാർട്ടിയായ എസ്ഐസി വോട്ടെടുപ്പ് ബഹിഷ്കരിച്ചു. എസ്ഐസിക്ക് 103 അംഗങ്ങളാണുള്ളത്.

article-image

jkgjkg

You might also like

Most Viewed