സൊമാലിയയിൽ അൽഷബാബ് നടത്തിയ ആക്രമണത്തിൽ മൂന്ന് യുഎഇ സൈനികരും ബഹ്റൈൻ സൈനിക ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു


സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവിൽ അൽഖ്വയ്ദ ബന്ധമുള്ള ഭീകരസംഘടനയായ അൽഷബാബ് നടത്തിയ ആക്രമണത്തിൽ മൂന്ന് യുഎഇ സൈനികരും ബഹ്റൈൻ സൈനിക ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. ശനിയാഴ്ച മൊഗാദിഷുവിലെ ജനറൽ ഗോർഡൻ സൈനിക താവളത്തിനു നേർക്കായിരുന്നു ആക്രമണം. നാല് സൈനികരെ കൊലപ്പെടുത്തിയതായി അൽഷബാബ് അവകാശപ്പെട്ടു. ആക്രമണത്തിന്‍റെ മറ്റ് വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. 

സംഭവത്തിൽ സൊമാലിയൻ പ്രസിഡന്‍റ് ഹസൻ ഷെയ്ഖ് മുഹമ്മദ് യുഎഇയോ‌ട് ദുഃഖം അറിയിച്ചു. തങ്ങളുടെ മൂന്ന് സൈനികരും ബെഹ്റൈൻ സൈനിക ഉദ്യോഗസ്ഥനും ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടതായി യുഎഇ ഔദ്യോഗിക വാർത്താ ഏജൻസിയും റിപ്പോർട്ട് ചെയ്തു. ആക്രമണം സംബന്ധിച്ച ഓൺലൈൻ പ്രസ്താവനയിൽ യുഎഇയെ ശരിയത്ത് നിയമത്തിന്‍റെ ശത്രുവായിട്ടാണ് അൽഷബാബ് വിശേഷിപ്പിച്ചത്. ഭീകരവാദത്തെ നേരിടാൻ സൊമാലിയയെ പിന്തുണയ്ക്കുന്ന യുഎഇ ഇസ്‌ലാമിക് ശരിയത്ത് നിയമത്തിന്‍റെ ശത്രുവാണെന്ന് അൽഷബാബ് പറഞ്ഞു.

article-image

ddsgfgs

You might also like

Most Viewed