റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാർഥിയെ തെരഞ്ഞെടുക്കാനുള്ള ന്യൂഹാംഷെയർ പ്രൈമറിയിൽ ട്രംപിന് വിജയം


റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാർഥിയെ തെരഞ്ഞെടുക്കാനുള്ള ന്യൂഹാംഷെയർ പ്രൈമറിയിൽ അമേരിക്കൻ മുൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന് വിജയം. 55 ശതമാനം വോട്ടാണ് ട്രംപ് നേടിയത്. എതിർ സ്ഥാനാർഥി നിക്കി ഹാലിക്ക് 44 ശതമാനം വോട്ട് ലഭിച്ചു. അന്തിമ ഫലം പുറത്തുവന്നിട്ടില്ല.     റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങളും സ്വതന്ത്ര വോട്ടർമാരുമാണ് ന്യൂഹാംഷെയർ പ്രൈമറിയിൽ വോട്ട് രേഖപ്പെടുത്തിയത്. ട്രംപിന്‍റെ വിജയത്തെ അഭിനന്ദിച്ച നിക്കി ഹാലി, മത്സരത്തിൽ നിന്ന് പിന്മാറില്ലെന്ന് വ്യക്തമാക്കി. വരുന്ന പ്രൈമറികളിലും മത്സരിക്കുമെന്ന് നിക്കി പറഞ്ഞു. നവാഡയിലും സൗത്ത് കരോലിനയിലുമാണ് അടുത്ത റിപ്പബ്ലിക്കൻ പ്രൈമറികൾ നടക്കുക. സൗത്ത് കരോലിനയിൽ നിന്നുള്ള ആളാണ് നിക്കി ഹാലി. നവംബറിൽ നടക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ജോ ബൈഡനാണ് ട്രംപിന്‍റെ എതിരാളി. ന്യൂഹാംഷെയർ പ്രൈമറിയിൽ ബൈഡൻ വിജയിച്ചിട്ടുണ്ട്. 

സൗത്ത് കരോലിനയിൽ ഫെബ്രുവരി മൂന്നിനാണ് ഡെമോക്രാറ്റിക് പ്രൈമറി നടക്കുക. ഐക്യരാഷ്ട്ര സഭയിലെ യു.എസിന്‍റെ നയതന്ത്ര പ്രതിനിധിയായിരുന്നു ഇന്ത്യൻ വംശജയായ നിക്കി ഹാലെ. സൗത്ത് കരോലിന മുൻ ഗവർണറാണ്. 77കാരനായ ട്രംപിന്‍റെ പ്രായംകൂടി ചൂണ്ടിക്കാട്ടിയാണ് 52കാരിയായ നിക്കി ഹാലിയുടെ പ്രചാരണം.  

article-image

dsfsdf

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed