മാലിയിൽ നിന്നും യുഎൻ സമാധാനസേന പിന്മാറി

ആഫ്രിക്കൻ രാജ്യമായ മാലിയിലെ യുഎൻ സമാധാനസേനയുടെ പിന്മാറ്റം ഇന്നലെ പൂർത്തിയായി. പത്തു വർഷം മുന്പ് വിഘടനവാദികളും ഇസ്‌ലാമിക പോരാളികളും വടക്കൻ മാലി പിടിച്ചടക്കിയപ്പോഴാണ് മിനുസ്മ എന്ന യുഎൻ സേന വിന്യസിക്കപ്പെട്ടത്. 310 യുഎന് സൈനികർ മാലിയിൽ കൊല്ലപ്പെട്ടു. മാലി ഭരിക്കുന്ന പട്ടാള ഭരണകൂടം ഏതാനും മാസം മുന്പ് യുഎൻ സേന തുടരേണ്ടെന്ന് ആവശ്യപ്പെടുകയായിരുന്നു. യുഎൻ രക്ഷാസമിതിയും സേനയെ പിൻവലിക്കാൻ വോട്ട് ചെയ്തു.
ഡിസംബർ 31നു പിന്മാറ്റം പൂർത്തിയാക്കാനായി യുഎൻ ഉദ്യോഗസ്ഥർ നേരത്തേതന്നെ രാജ്യംവിട്ടുതുടങ്ങിയിരുന്നു. യുഎൻ സേനയ്ക്കൊപ്പം മാലിയിൽ വിന്യസിക്കപ്പെട്ട ഫ്രഞ്ച് സേന നേരത്തേ പിന്മാറിയിരുന്നു. അതേസമയം, തീവ്രവാദ സംഘടനകൾ സജീവമായ മാലിയുടെ സുരക്ഷ ഇതോടെ ചോദ്യചിഹ്നമാകുകയാണ്.
േ്ി്േി