ഏകദിന ക്രിക്കറ്റിലും വിരമിക്കൽ പ്രഖ്യാപിച്ച് ഡേവിഡ് വാർണർ


സിഡ്നി: പുതുവർഷത്തിൽ തൻ്റെ അവസാന ടെസ്റ്റ് മത്സരത്തിനിറങ്ങുന്ന ഡേവിഡ് വാർണർ അപ്രതീക്ഷിതമായി ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഓസ്‌ട്രേലിയയ്ക്ക് ആവശ്യമുണ്ടെങ്കിൽ 2025 ചാമ്പ്യൻസ് ട്രോഫി കളിക്കാനുള്ള സന്നദ്ധത അറിയിച്ചാണ് 37കാരനായ വാർണർ ഏകദിനത്തിൽ നിന്നുള്ള വിരമിക്കൽ പ്രഖ്യാപിച്ചത്. 2027വരെ ക്രിക്കറ്റിൽ സജീവമായിരിക്കുമെന്ന് ഓസ്ട്രേലിയയുടെ ഏകദിന ലോകകപ്പ് വിജയത്തിന് ശേഷം വാർണർ സൂചന നൽകിയിരുന്നു.

2023ൽ ഓസ്ട്രേലിയയെ ലോകചാമ്പ്യന്മാരാക്കുന്നതിൽ വാർണർ നിർണ്ണായക പങ്ക് വഹിച്ചിരുന്നു. ഫോമിൻ്റെ വഴിയിലേയ്ക്ക് മടങ്ങിയെത്തിയ വാർണറാണ് 2023ലെ ലോകകപ്പിൽ ഓസ്ട്രേലിയയ്ക്ക് വേണ്ടി എറ്റവും കൂടുതൽ റൺസ് നേടിയത്. 11 കളികളിൽ നിന്ന് രണ്ട് സെഞ്ച്വറികളും രണ്ട് അർദ്ധസെഞ്ച്വറികളും അടക്കം 535 റൺസാണ് വാർണർ നേടിയത്. ലോകകപ്പിൻ്റെ രണ്ട് എഡിഷനുകളിൽ 500 റൺസ് നേടുന്ന താരമെന്ന ഖ്യാതിയും വാർണർ സ്വന്തമാക്കിയിരുന്നു. 2019ലെ ലോകകപ്പിൽ 10 മത്സരങ്ങളിൽ നിന്ന് വാർണർ 647 റൺസ് നേടിയിരുന്നു.

45.30 ശരാശരിയിൽ 22 സെഞ്ച്വറികളോടെ 6932 റൺസാണ് ഏകദിനത്തിൽ വാർണറുടെ സമ്പാദ്യം. ഏകദിന ക്രിക്കറ്റിൽ ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ ആറാമത്തെ കളിക്കാരനാണ് വാർണർ. സെഞ്ചുറികളുടെ പട്ടികയിൽ റിക്കി പോണ്ടിങ്ങിന് പിന്നിൽ രണ്ടാമതാണ് വാർണർ.

article-image

hjhjjk

You might also like

  • Lulu Exchange
  • Straight Forward

Most Viewed