2024നെ വരവേറ്റ് ലോകം; കിരിബാത്തിയിൽ പുതുവർഷം എത്തി

എങ്ങും ആഘോഷങ്ങൾ തുടരവേ 2024നെ വരവേറ്റ് ലോകം. മധ്യ പസഫിക് ദ്വീപ് രാഷ്ട്രമായ കിരിബാത്തിയിലാണ് പുതുവർഷം ആദ്യമെത്തിയത്. അന്താരാഷ്ട്ര ദിനാങ്കരേഖയോട് തൊട്ടുകിടക്കുന്ന രാജ്യമാണിത്. ഇന്ത്യൻ സമയം വൈകീട്ട് 3.30ഓടെയാണ് കിരിബാത്തിയിൽ പുതുവർഷമെത്തിയത്. ന്യൂസിലാൻഡിന് ശേഷം ആസ്ട്രേലിയ, ജപ്പാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിലാണ് പുതുവർഷമെത്തുക. പിന്നീട് ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് കടക്കും.
പസഫിക് സമുദ്രത്തിൽ യു.എസിന്‍റെ ഭാഗമായ അമേരിക്കൻ സമോവ, ബേക്കർ ഐലൻഡ് തുടങ്ങിയ ദ്വീപുകളാണ് ഏറ്റവും അവസാനം പുതുവർഷം ആഘോഷിക്കുക. അന്താരാഷ്ട്ര ദിനാങ്കരേഖക്ക് പടിഞ്ഞാറ് വശത്ത് തൊട്ടുകിടക്കുന്ന ദ്വീപുകളിലാണ് പുതുവർഷം ആദ്യമെത്തുക. ദിനാങ്ക രേഖക്ക് കിഴക്കുവശത്തുള്ള രാജ്യങ്ങളിലാണ് പുതുവർഷം അവസാനമെത്തുക. ലോകത്തിലെ സമയം ക്രമീകരിക്കാനായി അന്താരാഷ്ട്രാംഗീകാരത്തിലുള്ള ഒരു സാങ്കല്പികരേഖയാണ് അന്താരാഷ്ട്ര ദിനാങ്കരേഖ.
ോേ്ോ്േ