ബിലാവൽ ഭൂട്ടോ സർദാരി പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയാകും

അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ ബിലാവൽ ഭൂട്ടോ സർദാരി പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടിയുടെ (പിപിപി) പ്രധാനമന്ത്രിസ്ഥാനാർഥിയാകും. ബിലാവലിന്‍റെ പിതാവ് ആസിഫ് അലി സർദാരിയെയാണു പ്രസിഡന്‍റ് പദവിയിലേക്കു പാർട്ടി നിർദേശിക്കുന്നത്. 2008−2013 കാലയളവിൽ ആസിഫ് അലി പ്രസിഡന്‍റ് പദവി വഹിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മുതല്‍ പാക് വിദേശകാര്യമന്ത്രിയാണ് മുപ്പത്തഞ്ചുകാരനായ ബിലാവൽ.
പാക്കിസ്ഥാൻ മുസ്‌ലിം ലീഗ്−നവാസ് പാർട്ടി നവാസ് ഷെരീഫിനെ പ്രധാനമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നു.
esrsr