പോളണ്ടിൽ ഡൊണാൾഡ് ടസ്ക് പ്രധാനമന്ത്രിയായി അധികാരമേറ്റു

പോളണ്ടിൽ യൂറോപ്യൻ യൂണിയൻ അനുകൂലിയായ ഡൊണാൾഡ് ടസ്ക് പ്രധാനമന്ത്രിയായി അധികാരമേറ്റു. അദ്ദേഹം ഇന്നലെ മന്ത്രിസഭയ്ക്കൊപ്പം പ്രസിഡന്‍റ് അന്ദ്രസേയ് ദൂദയ്ക്കു മുന്നിൽ സത്യപ്രതിജ്ഞ ചെയ്തു. എട്ടുവർഷം പ്രധാനമന്ത്രിയായിരുന്ന മതേയൂസ് മൊറാവിയസ്കിയുടെ തീവ്ര വലതുപക്ഷ ലോ ആൻഡ് ജസ്റ്റീസ് പാർട്ടി ഒക്‌ടോബറിലെ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയിരുന്നെങ്കിലും സർക്കാർ രൂപീകരണത്തിന് മറ്റു പാർട്ടികളുടെ പിന്തുണ ലഭിച്ചില്ല.
തിങ്കളാഴ്ച നടന്ന വിശ്വാസവോട്ടിൽ മൊറാവിയസ്കി പരാജയപ്പെട്ടതോടെയാണ് ഡൊണാൾഡ് ടസ്കിന്‍റെ സഖ്യത്തിന് സർക്കാർ രൂപീകരിക്കാൻ അവസരം ലഭിച്ചത്. 2007 മുതൽ 2014 വരെ പ്രധാനമന്ത്രിയും പിന്നീട് യൂറോപ്യൻ കൗൺസിൽ പ്രസിഡന്‍റുമായിരുന്നു ടസ്ക്.
zsdzsdz