ഗാ​​​​സ​​​​യി​​​​ൽ അ​​​​ടി​​​​യ​​​​ന്ത​​​​ര വെ​​​​ടി​​​​നി​​​​ർ​​​​ത്ത​​​​ൽ പ്ര​​​​മേ​​​​യം വ​​​​ൻ ഭൂ​​​​രി​​​​പ​​​​ക്ഷ​​​​ത്തോ​​​​ടെ പാസാക്കി


ഗാസയിലെ പലസ്തീൻ ജനത നേരിടുന്ന ദുരന്തത്തിൽ അന്താരാഷ്‌ട്ര സമൂഹത്തിന്‍റെ ഉത്കണ്ഠ വ്യക്തമാക്കി ഐക്യരാഷ്‌ട്രസഭയും യുഎസ് പ്രസിഡന്‍റ് ജോ ബൈഡനും. ഗാസയിൽ അടിയന്തര വെടിനിർത്തൽ ആവശ്യപ്പെടുന്ന പ്രമേയം വൻ ഭൂരിപക്ഷത്തോടെ യുഎൻ പൊതുസഭ പാസാക്കി. ഇസ്രയേലിന് അന്താരാഷ്‌ട്ര പിന്തുണ നഷ്ടപ്പെടുന്നതായി യുഎസ് പ്രസിഡന്‍റ് ജോ ബൈഡനും മുന്നറിയിപ്പു നല്കി. 193 അംഗ യുഎൻ പൊതുസഭയിൽ ഇന്ത്യയടക്കം 153 അംഗങ്ങൾ പ്രമേയത്തെ പിന്തുണച്ചു. യുഎസ് അടക്കം പത്തു രാജ്യങ്ങൾ എതിർത്തു വോട്ട് ചെയ്തു. 23 പേർ വിട്ടുനിന്നു. സമാന പ്രമേയം നേരത്തെ രക്ഷാസമിതിയിൽ യുഎസ് വീറ്റോ ചെയ്തിരുന്നു. രക്ഷാസമിതിയിലെ പ്രമേയം നടപ്പാക്കാൻ നിയമപരമായി ബാധ്യതയുണ്ട്.

എന്നാൽ പൊതുസഭാ പ്രമേയം നടപ്പാക്കണമെന്നില്ല. ഒക്‌ടോബറിലും വെടിർത്തൽ പ്രമേയം 121 വോട്ടിന് പൊതുസഭയിൽ പാസായതാണ്. ഗാസാ വിഷയത്തിൽ അന്താരാഷ്‌ട്ര സമൂഹത്തിന്‍റെ നിലപാടു മാത്രമാണ് പ്രമേയത്തിന്‍റെ വിജയത്തിൽ പ്രതിഫലിക്കുന്നത്. ചരിത്രദിനമാണിതെന്ന് പലസ്തീന്‍റെ യുഎൻ പ്രതിനിധി റിയാദ് മൻസൂർ പ്രതികരിച്ചു. ഹമാസിന്‍റെ ഭീകരഭരണം തുടരാനേ വെടിനിർത്തൽ ഉപകരിക്കൂവെന്ന് ഇസ്രേലി പ്രതിനിധി ഗിലാദ് എർദാൻ പറഞ്ഞു. ഗാസയിൽ വിവേചനമില്ലാതെ നടത്തുന്ന ബോംബാക്രമണം മൂലം ഇസ്രയേലിന് അന്താരാഷ്‌ട്ര പിന്തുണ നഷ്ടമാകുന്നതായി യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ പറഞ്ഞു.

article-image

്െിി

You might also like

  • Lulu Exchange
  • Straight Forward

Most Viewed