ചെസ് മത്സരത്തിൽ നേട്ടവുമായി ന്യൂ മില്ലേനിയം സ്കൂൾ വിദ്യാർത്ഥികൾ


ബഹ്‌റൈനിലെ വിവിധ സ്‌കൂളുകൾ മത്സരിച്ച ചെസ് ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ ന്യൂ മില്ലേനിയം സ്‌കൂളിന് നേട്ടം. ജനറൽ സ്‌പോർട്‌സ് അസോസിയേഷന്റെയും ബഹ്‌റൈൻ ചെസ് ക്ലബിന്റെയും സഹകരണത്തോടെ വിദ്യാഭ്യാസ മന്ത്രാലയമാണ് മത്സരം സംഘടിപ്പിച്ചത്. വിവിധ പൊതു−സ്വകാര്യ സ്‌കൂളുകളിൽ നിന്ന് 5000−ത്തിലധികം വിദ്യാർഥികൾ യോഗ്യതാ ഘട്ടത്തിൽ മത്സരിച്ചു. 400 പേർ ഫൈനൽ റൗണ്ടിലെത്തി.

മികച്ച നേട്ടം കൈവരിച്ച ന്യൂ മില്ലേനിയം സ്‌കൂൾ വിദ്യാർഥികൾ: ആൺകുട്ടികൾ ഒന്നാം വിഭാഗം− ഗ്രേഡ് 2 നീരവ് ഗോപാൽകൃഷ്ണൻ: വെള്ളി മെഡൽ.രണ്ടാം വിഭാഗം− ഗ്രേഡ്5 ഹഡ്‌സൺ ആന്റണി: സ്വർണമെഡൽ.നാലാം വിഭാഗം− ഗ്രേഡ്10 അവ്‌റാൻ മാത്യു: വെള്ളി. പെൺകുട്ടികൾ ഗ്രേഡ് 3− എട്ടാം ഗ്രേഡിലെ ചാർവി ജെയിൻ: വെള്ളി.വിദ്യാർഥികളെയും പരിശീലകരെയും സ്കൂൾ ചെയർമാൻ ഡോ. രവി പിള്ളയും മാനേജിങ് ഡയറക്ടർ ഗീതാ പിള്ളയും പ്രിൻസിപ്പൽ അരുൺ കുമാർ ശർമയും അഭിനന്ദിച്ചു.

article-image

dsfsdf

You might also like

  • Straight Forward

Most Viewed