ഹിസ്ബുള്ള ആക്രമണത്തിൽ ഇസ്രേലി സേനയുടെ ബിരാനിത് താവളത്തിൽ തീപിടുത്തം


ലബനീസ് സംഘടനയായ ഹിസ്ബുള്ള വടക്കൻ ഇസ്രയേലിൽ റോക്കറ്റ്, ഡ്രോൺ ആക്രമണം നടത്തി. ഇസ്രേലി സേനയുടെ ബിരാനിത് താവളത്തിൽ തീപിടത്തമുണ്ടായി. ആളപായവും പരിക്കും ഇല്ലെന്ന് സേന അറിയിച്ചു. 

25 റോക്കറ്റുകളും സ്ഫോടകവസ്തുക്കൾ ഘടിപ്പിച്ച മൂന്നു ഡ്രോണുകളുമാണ് ലബനനിലെ വിവിധ ഭാഗങ്ങളിൽനിന്ന് തൊടുത്തത്. റോക്കറ്റുകളിൽ പലതും വെടിവച്ചിട്ടു. ഹിസ്ബുള്ളയ്ക്കു മറുപടിയായി വ്യോമാക്രമണവും പീരങ്കിയാക്രമണവും നടത്തിയതായി ഇസ്രേലി സേന അറിയിച്ചു.

article-image

asdasd

You might also like

  • Lulu Exchange
  • Straight Forward

Most Viewed