അമേരിക്കയിൽ ആറുവയസുകാരനെ കുത്തിക്കൊന്നു


മുസ്‌ലിമാണെന്നതിന്‍റെ പേരിൽ ആറുവയസുകാരനെ കുത്തിക്കൊന്നു. അമേരിക്കയിലെ ഷിക്കാഗോയ്ക്കടുത്ത് പ്ലെയിൻഫീൽഡിൽ ശനിയാഴ്ചയാണു സംഭവം. 32 വയസുള്ള വനിതയ്ക്കും കുത്തേറ്റിട്ടുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവർ രക്ഷപ്പെടുമെന്നു പോലീസ് അറിയിച്ചു. സംഭവത്തിൽ 71 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. വിദ്വേഷക്കുറ്റത്തിനും നരഹത്യക്കും കേസ് എടുത്തിട്ടുണ്ട്. വീട്ടുടമ കത്തിയുമായി ആക്രമിക്കുന്നു എന്ന് വനിത ഫോണിൽ അറിയിച്ചപ്പോഴാണ് പോലീസ് എത്തിയത്. 

കുട്ടിക്കും വനിതയ്ക്കും ഒരു ഡസനിലധികം കുത്തേറ്റിരുന്നു. ആശുപത്രിയിലെത്തിച്ച കുട്ടി മരിച്ചതായി സ്ഥിരീകരിച്ചു. പ്രതിയെ വീടിനടുത്തുനിന്ന് അറസ്റ്റ് ചെയ്തു. ഇരകൾ മുസ്‌ലിമായതിന്‍റെ പേരിലാണു പ്രതി ആക്രമണം നടത്തിയതെന്നു പോലീസ് പറഞ്ഞു. ഇസ്രയേൽ−ഹമാസ് സംഘർഷമാണത്രേ കുറ്റകൃത്യത്തിനു പ്രേരണ.

article-image

dsfs

You might also like

  • Straight Forward

Most Viewed