യുഎസ് സ്വന്തം താൽപ്പര്യം അടിച്ചേൽപ്പിക്കുന്നുവെന്ന് പുടിൻ
ഇസ്രയേൽ– പലസ്‌തീൻ സംഘർഷം അവസാനിപ്പിക്കുന്നതിനു പകരം അമേരിക്ക സ്വന്തം താൽപ്പര്യം അടിച്ചേൽപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. പലസ്‌തീൻ ജനതയുടെ താൽപ്പര്യങ്ങൾ അമേരിക്ക പരിഗണിക്കുന്നതേ ഇല്ല. സ്വതന്ത്ര പരമാധികാര പലസ്‌തീൻ രാഷ്‌ട്രമെന്ന യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയത്തിനൊപ്പമാണ് റഷ്യ.
ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് അൽ സുഡാനിയുമായി മോസ്‌കോയിൽ നടത്തിയ കൂടിക്കാഴ്ചയ്‌ക്കുശേഷമാണ് പുടിൻ ഇക്കാര്യം പറഞ്ഞത്.
asdfasf
