ഇറാന്റെ ആയുധനിർമ്മാണ ശാലകൾ ദിവസങ്ങൾക്കുള്ളിൽ പൂർണ്ണമായും തകർക്കും; മുന്നറിയിപ്പുമായി ഇസ്രായേൽ
ശാരിക I അന്തർദേശീയം
തെൽ അവീവ്: ഇറാന്റെ ആയുധനിർമ്മാണ ശേഷി വരുംദിവസങ്ങളിൽ പൂർണ്ണമായും ഇല്ലാതാക്കുമെന്ന് ഇസ്രായേൽ സൈന്യം. ഇറാന്റെ സൈനിക വ്യവസായ മേഖലയിലെ എല്ലാ പ്രധാന കേന്ദ്രങ്ങളും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ ഉടൻ പൂർത്തിയാക്കുമെന്ന് ഇസ്രായേൽ സൈനിക വക്താവ് എഫി ഡെഫ്രിൻ ഇന്നലെ വൈകുന്നേരം വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ആക്രമണത്തിലൂടെ ഇറാന്റെ സൈനികോല്പാദന ശേഷിയുടെ ഭൂരിഭാഗവും തകർക്കപ്പെടും. ഇവ പുനർനിർമ്മിക്കാൻ ഇറാൻ ഭരണകൂടത്തിന് ദീർഘകാലം വേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്കയുമായി ചേർന്ന് ഇറാനെതിരെ ആരംഭിച്ച സൈനിക നീക്കം നാല് ആഴ്ച പിന്നിടുമ്പോൾ, ഇറാന്റെ സൈനിക അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ അതിശക്തമായ വ്യോമാക്രമണമാണ് ഇസ്രായേൽ നടത്തുന്നത്.
ഇറാനിലെ നിർണ്ണായകമായ ആയുധനിർമ്മാണ കേന്ദ്രങ്ങളുടെ 90 ശതമാനവും ഇതിനോടകം തകർത്തതായാണ് ഇസ്രായേൽ സൈന്യത്തിന്റെ വിലയിരുത്തൽ. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഇറാനിലെ മറൈൻ ഇൻഡസ്ട്രീസ് ഓർഗനൈസേഷൻ ആസ്ഥാനമുൾപ്പെടെയുള്ള തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങൾ ഇസ്രായേൽ യുദ്ധവിമാനങ്ങൾ ബോംബിട്ട് തകർത്തിരുന്നു. യുദ്ധക്കപ്പലുകളുടെയും അന്തർവാഹിനികളുടെയും വികസനത്തിന് നേതൃത്വം നൽകുന്ന പ്രധാന കേന്ദ്രമാണിത്.
dfgg



