ബഹ്‌റൈനിൽ അസ്ഥിര കാലാവസ്ഥയും ശക്തമായ മഴയും ; ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ബഹ്‌റൈന്റെ വിവിധ ഭാഗങ്ങളിൽ ഇന്നലെ അർദ്ധരാത്രി മുതൽ ഇടവിട്ടുള്ള മഴ പെയ്തു. അന്തരീക്ഷത്തിലുണ്ടായ അസ്ഥിരതയെത്തുടർന്ന് രൂപപ്പെട്ട കാർമേഘങ്ങളും ശക്തമായ കാറ്റും മഴയ്ക്ക് ആക്കം കൂട്ടി. വരും മണിക്കൂറുകളിലും രാജ്യത്ത് മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഗതാഗത വാർത്താവിനിമയ മന്ത്രാലയം പുറപ്പെടുവിച്ച മുന്നറിയിപ്പ് പ്രകാരം, ഇന്ന് വൈകുന്നേരം 4 മണി വരെ നിലവിലെ കാലാവസ്ഥ തുടരാനാണ് സാധ്യത. ഇടിമിന്നലോടു കൂടിയ മഴയ്ക്കും അതീവ വേഗതയിലുള്ള കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

മഴയുടെ തീവ്രത മാറിക്കൊണ്ടിരിക്കുന്നതിനാൽ റോഡുകളിലും തുറസ്സായ സ്ഥലങ്ങളിലും ഉള്ളവർ അതീവ ജാഗ്രത പാലിക്കണം. താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടുള്ള ഇടങ്ങളിലും പോകുന്നത് ഒഴിവാക്കണമെന്നും സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും സിവിൽ ഡിഫൻസ് അറിയിച്ചു.

വാഹനങ്ങൾ ഓടിക്കുന്നവർ വേഗത കുറയ്ക്കണമെന്നും ഗതാഗത തടസ്സങ്ങൾ ഒഴിവാക്കാൻ ഔദ്യോഗിക കാലാവസ്ഥാ അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

article-image

ssg

You might also like

  • Arjun Chess Accademy
  • NEC
  • Straight Forward

Most Viewed