മിഡിൽ ഈസ്റ്റ് യുദ്ധം അവസാനിപ്പിക്കാൻ പാകിസ്ഥാന്റെ നീക്കം; ഇസ്ലാമാബാദിൽ നിർണ്ണായക ഉച്ചകോടി


ശാരിക I അന്തർദേശീയം

ഇസ്ലാമാബാദ്: മിഡിൽ ഈസ്റ്റിൽ ഒരു മാസമായി തുടരുന്ന അതിശക്തമായ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾക്ക് പാകിസ്ഥാൻ വേദിയാകുന്നു. സൗദി അറേബ്യ, തുർക്കി, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ പങ്കെടുക്കുന്ന നിർണ്ണായക ചർച്ചകൾ ഇസ്ലാമാബാദിൽ ആരംഭിച്ചു. മേഖലയിലെ സംഘർഷം കുറയ്ക്കുന്നതിനുള്ള മാർഗങ്ങൾ ആരായുകയാണ് ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം.

യുദ്ധം ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോൾ ഏകദേശം 2,500 ഓളം അമേരിക്കൻ മറൈൻ സൈനികർ കൂടി മേഖലയിലെത്തിയിട്ടുണ്ട്. ഇതിനിടെ ഇറാൻ്റെ പിന്തുണയുള്ള ഹൂതി വിമതർ കൂടി യുദ്ധത്തിൽ പങ്കുചേർന്നത് സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കിയിരിക്കുകയാണ്. ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനുമായി പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് വിഷയത്തിൽ വിശദമായ ചർച്ചകൾ നടത്തിക്കഴിഞ്ഞു. മാർച്ച് 29, 30 തീയതികളിലായി നടക്കുന്ന വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ചയിൽ മേഖലയിലെ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കും.

ഫെബ്രുവരി 28-ന് ഇറാനിലെ യുഎസ്-ഇസ്രായേൽ ആക്രമണത്തോടെ തുടങ്ങിയ യുദ്ധം ഇപ്പോൾ മിഡിൽ ഈസ്റ്റിലുടനീളം പടർന്നിരിക്കുകയാണ്. ഇത് ആഗോള ഊർജ്ജ വിതരണത്തെയും എണ്ണ-വാതക വിപണിയെയും ദോഷകരമായി ബാധിച്ചു. ഹോർമുസ് കടലിടുക്കിന്മേലുള്ള ഇറാന്റെ നിയന്ത്രണം വിപണി വിലയിൽ വൻ വർദ്ധനവിനാണ് കാരണമായത്. വിമാനയാത്രകൾ തടസ്സപ്പെടുകയും വളം ഉൾപ്പെടെയുള്ള അവശ്യവസ്തുക്കളുടെ ക്ഷാമം രൂക്ഷമാവുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ ചെങ്കടലിലെ ബാബ് അൽ-മന്ദബ് കടലിടുക്കിലൂടെയുള്ള ചരക്കുനീക്കം ഹൂതികൾ തടയാൻ സാധ്യതയുള്ളത് ആഗോള വ്യാപാര മേഖലയെ കൂടുതൽ ആശങ്കയിലാക്കുന്നുണ്ട്.

article-image

fgdgdf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed