സൗത്ത് സുഡാനിലെ സ്വർണ്ണഖനിയിൽ വെടിവെപ്പ്; 70 പേർ കൊല്ലപ്പെട്ടു
ശാരിക l അന്തർദേശീയം
ജുബ: സൗത്ത് സുഡാനിൽ സ്വർണ്ണഖനിയിലുണ്ടായ തർക്കത്തെത്തുടർന്ന് സായുധ സംഘം നടത്തിയ വെടിവെപ്പിൽ 70 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റ ഈ ദാരുണ സംഭവം തലസ്ഥാനമായ ജുബയ്ക്ക് സമീപം കഴിഞ്ഞയാഴ്ച അവസാനമാണ് അരങ്ങേറിയത്. സെൻട്രൽ ഇക്വറ്റേറിയ സംസ്ഥാനത്തെ ജെബൽ ഇറാക്കിലെ ഖനിയിലാണ് ഈ കൂട്ടക്കൊല നടന്നത്.
കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ പ്രദേശത്ത് ചിതറിക്കിടക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ആക്രമണസമയത്ത് ഒട്ടേറെ പേർ സമീപത്തെ കുറ്റിക്കാട്ടിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ഖനന കമ്പനികളും അനധികൃത ഖനനക്കാരും തമ്മിൽ ഈ പ്രദേശത്ത് മുൻപും സമാനമായ രീതിയിൽ സംഘർഷങ്ങൾ ഉണ്ടായിട്ടുള്ളതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
dfgg


