നാസി ഭടന് പാർലമെന്റിൽ ആദരമർപ്പിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വിവാദത്തിൽ
ഖലിസ്ഥാനി ഭീകരൻ ഹർദീപ് സിങ് നിജ്ജാറിനെ ഇന്ത്യ കൊലപ്പെടുത്തിയെന്ന് ആരോപണം ഉന്നയിച്ചതിനു പിന്നാലെ വെട്ടിലായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ജൂതവംശഹത്യയിൽ പങ്കെടുത്ത ഹിറ്റ്‌ലറുടെ സൈന്യത്തിന്റെ ഭാഗമായ ഉക്രേനിയൻ നാസിവംശജൻ യാരോസ്ലാവ് ഹുങ്കയെ ട്രൂഡോ പാർലമെന്റിൽ ആദരിച്ചത് വിവാദത്തിലായി. ഉക്രയ്ൻ പ്രസിഡന്റ് വ്ലോദിമിർ സെലെൻസ്‌കിയുടെ ഒട്ടാവ സന്ദർശനവേളയിലാണ് സംഭവം. ഹിറ്റ്‌ലറുടെ കുപ്രസിദ്ധമായ 14ആമത് വാഫെൻ ഗ്രനേഡിയർ ഡിവിഷനിലെ സൈനികനായിരുന്നു യാരോസ്ലാവ് ഹുങ്കയെന്ന് പിന്നീട് വെളിപ്പെട്ടു. ഹുങ്കയെ ക്ഷണിച്ചതിന്റെയും പാർലമെന്റിൽ ആദരിച്ചതിന്റെയും പൂർണ ഉത്തരവാദിത്വം ഏറ്റെടുത്ത് ഹൗസ് സ്പീക്കർ ആന്റണി റോട്ട മാപ്പ് പറഞ്ഞ് ട്രൂഡോയെ രക്ഷപ്പെടുത്താൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. ആദരിക്കുന്നതിനുമുമ്പ് ട്രൂഡോ ഹുങ്കയുമായി കൂടിക്കാഴ്ച നടത്തിയതായി പ്രതിപക്ഷ നേതാക്കൾ ചൂണ്ടിക്കാട്ടി. സംഭവത്തിൽ ട്രൂഡോ മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് പിയറി പോയിലിവർ ആവശ്യപ്പെട്ടു. വിഷയം വിവാദമായതോടെ ജൂതസമൂഹത്തോട് സ്‌പീക്കർ ആന്റണി റോട്ട പരസ്യമായി മാപ്പ് പറഞ്ഞു. നൈജറിൽ നിന്ന് അംബാസഡറെ പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ച് ഫ്രാൻസ് അട്ടിമറിയിലൂടെ സൈന്യം ഭരണം ഏറ്റെടുത്ത നൈജറിൽ നിന്ന് അംബാസഡറെ പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ച് ഫ്രാൻസ്. നൈജറിൽ തുടരുന്ന 1,500−ഓളം ഫ്രഞ്ച് സൈനികരെ വരുംമാസങ്ങളിൽ പിന്‍വലിക്കുമെന്നും പ്രസിഡന്റ് ഫ്രാന്‍സിസ് മാക്രോണ്‍ അറിയിച്ചു. ഫ്രഞ്ച് അംബാസഡറും നയതന്ത്ര ഉദ്യോഗസ്ഥരും നൈജറിൽ നിന്ന് മടങ്ങുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് അറിയിച്ചു. തിങ്കളാഴ്ചയോടെ ഈ നീക്കം പൂർത്തിയാക്കുമെന്നാണ് അറിയിപ്പ്. എന്നാൽ നൈജറിലെ എംബസി പൂർണമായി അടച്ചുപൂട്ടി നയതന്ത്രബന്ധം വിച്ഛേദിക്കുമോയെന്ന് ഫ്രാന്‍സ് വ്യക്തമാക്കിയിട്ടില്ല.
പ്രസിഡന്റ് മുഹമ്മദ് ബാസൂമിനെ പുറത്താക്കി ജൂലൈ 26−ന് ആണ് സൈന്യം നൈജറിൽ ഭരണം ഏറ്റെടുത്തത്. മുന്‍ ഫ്രഞ്ച് കോളനിയായിരുന്ന നൈജറിൽ നിന്ന് ഫ്രാന്‍സിന്റെ സാന്നിധ്യം തുടച്ചുനീക്കണമെന്നാണ് സൈന്യം ആഗ്രഹിക്കുന്നത്. ഇതിന്റെ ഭാഗമായി തലസ്ഥാനനഗരിയായ നൈയാമെയിലെ ഫ്രഞ്ച് എംബസിക്ക് മുമ്പിൽ പട്ടാള അനുകൂലികൾ വന്‍ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.
പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ നൈജറിൽ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽവന്ന മുഹമ്മദ് ബസൂമിനെയാണ് പ്രസിഡന്‍ഷ്യൽ ഗാർഡുകൾ അറസ്റ്റ് ചെയ്തത്. സൈന്യം ഈ നീക്കത്തെ എതിർക്കുമെന്ന് പാശ്ചാത്യമാധ്യമങ്ങളും മറ്റും പ്രചരിപ്പിച്ചുവെങ്കിലും അതുണ്ടായില്ല. ഫ്രാന്‍സിന്റെ കോളനിയായിരുന്നു സഹേൽ മേഖലയിലെ പ്രമുഖ രാഷ്ട്രമായ നൈജർ. ഫ്രാന്‍സിൽനിന്ന് സ്വാതന്ത്ര്യം നേടിയെങ്കിലും സമ്പൂർണ പരമാധികാരം കൈയാളാന്‍ നൈജറിലെ ഭരണാധികാരികൾക്ക് കഴിഞ്ഞിരുന്നില്ല. മുന്‍ കോളനി മേധാവിയും പാശ്ചാത്യശക്തികളായ അമേരിക്കയും യൂറോപ്യന്‍ യൂണിയനും മറ്റും അവരുടെ രാഷ്ട്രീയ സാമ്പത്തിക താൽപ്പര്യങ്ങൾ സംരക്ഷിക്കാനായി നൈജറിനെപ്പോലുള്ള മുന്‍ കോളനികളെ സമർഥമായി ഉപയോഗിക്കുന്നത് തുടർന്നു.
ധാതുലവണങ്ങൾ ഖനനം ചെയ്യുന്ന ബഹുരാഷ്ട്ര കുത്തകകൾ അവരുടെ ചൂഷണം സ്വാതന്ത്ര്യ പ്രഖ്യാപനത്തിനു ശേഷവും നിർബാധം തുടർന്നു. നൈജർ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ പ്രകൃതി, ധാതു സമ്പത്ത് തന്നെയാണ് സാമ്രാജ്യത്വ ശക്തികളെ പ്രധാനമായും അവിടെ നിൽക്കാന്‍ പ്രേരിപ്പിച്ചത്.
fsfg

