യുഎസിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം അടുത്ത മാസം തുറക്കും


അമേരിക്കയിലെ ഏറ്റവും വലിയ ക്ഷേത്രം അടുത്ത മാസം തുറക്കുന്നു. ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ നിന്ന് 90 കിലോമീറ്റർ തെക്കായി സ്ഥിതി ചെയ്യുന്ന BAPS സ്വാമിനാരായണ അക്ഷരധാം ഒക്ടോബർ 8ന് ഔപചാരികമായി ഉദ്ഘാടനം ചെയ്യും. 183 ഏക്കർ വിസ്തൃതിയുള്ള ഈ ക്ഷേത്രം നിർമ്മിക്കാൻ ഏകദേശം 12 വർഷമെടുത്തു. അതിന്റെ നിർമ്മാണത്തിൽ യുഎസിൽ നിന്നുള്ള 12,500−ലധികം സന്നദ്ധപ്രവർത്തകർ ഉൾപ്പെടുന്നു. ന്യൂജേഴ്‌സിയിലെ റോബിൻസ്‌വില്ലെ ടൗൺഷിപ്പിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം 500 ഏക്കറിൽ പരന്നുകിടക്കുന്ന യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റായ കംബോഡിയയിലെ അങ്കോർ വാട്ടിന് ശേഷം ഏറ്റവും വലിയ രണ്ടാമത്തെ ക്ഷേത്രമാണ്. ഡൽഹിയിലെ അക്ഷരധാം ക്ഷേത്രം 100 ഏക്കറിലാണ് പറന്നുകിടക്കുന്നത്.

യുഎസിലെ സ്വാമിനാരായൺ അക്ഷർധാം ക്ഷേത്രം പുരാതന ഇന്ത്യൻ സംസ്‌കാരത്തിനനുസരിച്ചാണ് രൂപകൽപന ചെയ്തിരിക്കുന്നത്. ഇന്ത്യൻ സംഗീതോപകരണങ്ങളുടെയും നൃത്തരൂപങ്ങളുടെയും പതിനായിരത്തിലധികം പ്രതിമകളും കൊത്തുപണികളും ക്ഷേത്രത്തിലുണ്ട്.

ഒരു പ്രധാന ആരാധനാലയം കൂടാതെ, ക്ഷേത്രത്തിന് 12 ഉപക്ഷേത്രങ്ങളും ഒമ്പത് ശിഖറുകളും (ശിഖരങ്ങൾ പോലെയുള്ള ഘടനകൾ), ഒമ്പത് പിരമിഡൽ ശിഖറുകളും ഉണ്ട്. പരമ്പരാഗത ശിലാ വാസ്തുവിദ്യയുടെ ഭാഗമായ ദീർഘവൃത്താകൃതിയിലുള്ള താഴികക്കുടവും ഇവിടെയുണ്ട്. ചുണ്ണാമ്പുകൽൽ, ഗ്രാനൈറ്റ്, പിങ്ക് മണൽക്കൽൽ, മാർബിൾ എന്നിവയുൾപ്പെടെ ഏകദേശം രണ്ട് ദശലക്ഷം ക്യുബിക് അടി കല്ലാണ് ഇതിന്റെ നിർമ്മാണത്തിനായി ഉപയോഗിച്ചത്.

article-image

sdfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed