കോളജ് ഹോസ്റ്റൽ ജീവനക്കാര്‍ ആദിവാസി വിദ്യാര്‍ത്ഥിനികളുടെ വസ്ത്രം അഴിപ്പിച്ചതായി പരാതി


കോളജ് ഹോസ്റ്റലില്‍ മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ ആദിവാസി വിദ്യാര്‍ത്ഥിനികളുടെ വസ്ത്രം അഴിപ്പിച്ചതായി പരാതി. ഷോളയൂര്‍ പ്രീമെട്രിക് ഹോസ്റ്റലിലാണ് സംഭവം. വിദ്യാര്‍ത്ഥിനികളെ അപമാനിച്ചതിന് നാല് ജീവനക്കാര്‍ക്കെതിരെ കേസെടുത്തു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം.

എന്നാല്‍ വസ്ത്രമഴിപ്പിച്ച സംഭവത്തില്‍ വിചിത്ര വിശദീകരണമാണ് ഹോസ്റ്റല്‍ ജീവനക്കാര്‍ നല്‍കുന്നത്. ത്വക്ക് രോഗം വ്യാപിക്കുന്നുണ്ടെന്നും മറ്റ് വിദ്യാര്‍ത്ഥികളുടെ വസ്ത്രങ്ങള്‍ മാറിയിടരുതെന്ന് നിര്‍ദേശമുണ്ടായിരുന്നു. ഇത് ലംഘിച്ച് വിദ്യാര്‍ത്ഥികള്‍ വസ്ത്രം മാറിയിട്ടെന്നും അതിനാലാണ് വസ്ത്രം അഴിപ്പിച്ചതെന്നും ജീവനക്കാര്‍ പറയുന്നു. വിഷയത്തില്‍ ഷോളയൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ആദിവാസി വിഭാഗത്തില്‍പ്പെട്ട എട്ട് വിദ്യാര്‍ത്ഥികളാണ് അപമാനിക്കപ്പെട്ടത്.

വളരെ നീചമായ സംഭവമാണെന്ന് ആദിവാസി നേതാവ് സി കെ ജാനു പ്രതികരിച്ചു. ഹോസ്റ്റലുകളുടെ അവസ്ഥ വളരെ ദയനീയമാണ്. വിദ്യാര്‍ത്ഥികളെ അപമാനിച്ചതില്‍ ഹോസ്റ്റല്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും സി കെ ജാനു പ്രതികരിച്ചു.

 

article-image

adsadsadsadsdas

You might also like

  • Lulu Exchange
  • Straight Forward

Most Viewed