യുക്രെയ്നിലെ മിസൈൽ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു
യുക്രെയ്നിൽ റഷ്യൻ സേന നടത്തിയ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. തെക്കൻ യുക്രെയ്നിൽ റഷ്യൻ അധിനിവേശ പ്രദേശങ്ങളോടു ചേർന്നുള്ള ക്രാമറ്റോർസ്ക് നഗരത്തിലെ പിസാ റസ്റ്ററന്‍റിൽ ചൊവ്വാഴ്ച വൈകുന്നേരമുണ്ടായ മിസൈൽ ആക്രമണത്തിലാണു പത്തു മരണം. 65 പേർക്കു പരിക്കേറ്റു. 18 ബഹുനിലക്കെട്ടിടങ്ങൾ, 65 വീടുകൾ, അഞ്ച് സ്കൂളുകൾ, രണ്ടു നഴ്സറികൾ, ഷോപ്പിംഗ് സെന്‍റർ, സർക്കാർ ഓഫീസ് എന്നിവ ആക്രമണത്തിൽ തകർന്നു. കെട്ടിടാവശിഷ്ടങ്ങളിൽ തെരച്ചിൽ ഇന്നലെയും തുടർന്നു.
യുക്രെയ്ൻ സൈനികരും മാധ്യമപ്രവർത്തകരും പതിവായെത്തുന്ന റസ്റ്ററന്‍റിലാണു മിസൈൽ പതിച്ചത്. മരിച്ചവരിൽ 14 വയസുള്ള ഇരട്ടസഹോദരികളും ഉൾപ്പെടുന്നു. ആക്രമണത്തിനു സഹായം ചെയ്തുവെന്നു സഹായിക്കുന്ന ഒരാളെ യുക്രെയ്ൻ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
adsadsads

