യൂറോപ്പിൽ കടുത്ത ഉഷ്ണതരംഗം: ഫ്രാൻസിൽ ആയിരത്തോളം മരണങ്ങൾ


ഷീബ വിജയൻ

പടിഞ്ഞാറൻ യൂറോപ്പിൽ ദിവസങ്ങളായി തുടരുന്ന റെക്കോർഡ് ചൂടിനെ തുടർന്ന് ഫ്രാൻസിൽ ആയിരത്തോളം മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ജൂൺ 24 മുതൽ മുൻ മാസങ്ങളെ അപേക്ഷിച്ച് ഏകദേശം 1000 മരണങ്ങൾ അധികമായി സംഭവിച്ചതായി പബ്ലിക് ഹെൽത്ത് ഫ്രാൻസ് വ്യക്തമാക്കുന്നു. അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിരുന്ന പ്രദേശങ്ങളിലാണ് ചൂട് ഏറ്റവും കൂടുതൽ ബാധിച്ചതെന്നും മരണപ്പെട്ടവരിൽ 85 ശതമാനവും 65 വയസ്സിന് മുകളിലുള്ളവരാണെന്നും ആരോഗ്യ വിഭാഗം അറിയിച്ചു. പലയിടങ്ങളിലും താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയർന്നിരുന്നു. ജനസാന്ദ്രതയേറിയ പാരീസിലും പ്രാന്തപ്രദേശങ്ങൾ ഉൾപ്പെടുന്ന ഇൽ-ഡി-ഫ്രാൻസ് മേഖലയിലുമാണ് മരണനിരക്കിൽ വലിയ വർദ്ധനവ് ഉണ്ടായത്. നിലവിൽ പുറത്തുവിട്ടത് പ്രാഥമിക കണക്കുകൾ മാത്രമാണെന്നും യഥാർത്ഥ മരണസംഖ്യ ഇതിലും ഉയരാൻ സാധ്യതയുണ്ടെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു. നിലവിൽ ഫ്രാൻസിലുടനീളം ചൂടിന് നേരിയ കുറവ് വന്നിട്ടുണ്ട്.

article-image

adsadsadsdswa

You might also like

  • Lulu Exchange
  • Straight Forward

Most Viewed