ജോർദാനെതിരെ മെസിക്ക് പകരക്കാരന്റെ റോൾ; റെക്കോർഡുകളുടെ തമ്പുരാന് വിശ്രമം അനുവദിച്ച് കോച്ച്


ഷീബ വിജയൻ

ഡാലസിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം അർജന്റീനയുടെ ഫിഫ ലോകകപ്പിലെ ജോർദാനെതിരായ അവസാന ഗ്രൂപ്പ് പോരാട്ടത്തിൽ നായകനും ഇതിഹാസ താരവുമായ ലയണൽ മെസി പകരക്കാരുടെ ബഞ്ചിലായിരിക്കും. നാളെ രാവിലെ ഇന്ത്യൻ സമയം 7.30 ന് നടക്കുന്ന ഗ്രൂപ്പ് ജെയിലെ ഈ മത്സരത്തിൽ, നിലവിലെ ചാംപ്യൻമാരായ അർജന്റീന ഇതിനകം തന്നെ നോക്കൗട്ട് യോഗ്യത ഉറപ്പാക്കിയതിനാൽ മെസിക്ക് വിശ്രമം നൽകാനാണ് കോച്ച് ലയണൽ സ്കലോനി തീരുമാനിച്ചിരിക്കുന്നത്. അൾജീരിയ, ഓസ്ട്രിയ ടീമുകൾക്കെതിരായ പോരാട്ടങ്ങളിൽ അർജന്റീന നേടിയ 5 ഗോളുകളും മെസിയുടെ ബൂട്ടിൽ നിന്നായിരുന്നു. ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന റെക്കോർഡ് ജർമൻ ഇതിഹാസ മിറോസ്ലാവ് ക്ലോസെയിൽ നിന്നു പിടിച്ചെടുത്ത മെസി നിലവിൽ 18 ഗോളുകൾ നേടിയിട്ടുണ്ട്. മത്സരത്തിന്റെ പകുതിക്ക് ശേഷം അദ്ദേഹം കളത്തിലിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. അർജന്റീന ദുർബല ടീമിനെയാണ് ഇറക്കുന്നത് എന്ന വാർത്തകളെ തള്ളിയ സ്കലോണി, ജേഴ്സി അണിയുന്ന എല്ലാവരും അതിന് അർഹരാണെന്നും ടീമിന്റെ പ്രകടന നിലവാരം ഒരേ പോലെ നിലനിർത്തുകയാണ് ലക്ഷ്യമെന്നും വ്യക്തമാക്കി. കന്നി ലോകകപ്പിൽ തുടർച്ചയായ തോൽവികളെ തുടർന്ന് ഇതിനകം പുറത്തായ ജോർദാൻ സാധാരണയായി അഞ്ച് ഡിഫെൻഡർമാരുമായാവും ലൈനപ്പ് ചെയ്യുക എന്നതിനാൽ കടുത്ത പ്രതിരോധം പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും ജയിക്കാൻ അർജന്റീന ലക്ഷ്യമിടുമ്പോൾ, റൗണ്ട് ഓഫ് 32ലെ ആദ്യ പോരാട്ടത്തിൽ കാബോ വെർദെയാണ് അവരുടെ എതിരാളികൾ.

article-image

Aaasasa

You might also like

  • Lulu Exchange
  • Straight Forward

Most Viewed