ഡിജിറ്റൽ നികുതി ചുമത്തിയാൽ തിരിച്ചടി കടുക്കും; ട്രംപിന്റെ പുതിയ ഭീഷണി ഇന്ത്യയെ ബാധിക്കില്ല


ഷീബ വിജയൻ

അമേരിക്കൻ സാങ്കേതിക കമ്പനികൾക്ക് ഡിജിറ്റൽ സേവന നികുതി ഏർപ്പെടുത്തുന്ന രാജ്യങ്ങൾക്ക് നേരെ 100 ശതമാനം ഇറക്കുമതി തീരുവ ചുമത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലി'ൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ട്രംപ് ഈ കടുത്ത നിലപാട് വ്യക്തമാക്കിയത്. ഗൂഗിൾ, മെറ്റ, ആമസോൺ തുടങ്ങിയ അമേരിക്കൻ ടെക് ഭീമന്മാരെ ലക്ഷ്യമാക്കി ഡിജിറ്റൽ നികുതി നടപ്പിലാക്കാൻ തയാറെടുക്കുന്ന യൂറോപ്യൻ രാജ്യങ്ങളെ ഉദ്ദേശിച്ചാണ് അദ്ദേഹം ഈ ഭീഷണി മുഴക്കിയിരിക്കുന്നത്. ഇത്തരം നികുതികൾ ഏർപ്പെടുത്തുന്ന രാജ്യങ്ങളിൽ നിന്ന് അമേരിക്കയിലേക്ക് എത്തുന്ന എല്ലാ ഉൽപ്പന്നങ്ങൾക്കും ഉടൻ തന്നെ 100 ശതമാനം തീരുവ ചുമത്തുമെന്നാണ് ട്രംപ് പറയുന്നത്. നിലവിലുള്ളതോ ഭാവിയിൽ ഒപ്പിടാൻ ഉദ്ദേശിക്കുന്നതോ ആയ എല്ലാ വ്യാപാര കരാറുകളെയും ഈ നടപടി മറികടക്കുമെന്നും, നികുതി നടപ്പിലാക്കിയാൽ യാതൊരു മടിയും കൂടാതെ താൻ തിരിച്ചടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കൻ കമ്പനികളെ അനാവശ്യമായി ലക്ഷ്യമിടുന്നുവെന്നാണ് ഈ നികുതികളെക്കുറിച്ച് ട്രംപിന്റെ പ്രധാന വാദം.

അതേസമയം, ട്രംപിന്റെ ഈ ഭീഷണി ഇന്ത്യയെ ബാധിക്കുമോ എന്ന കാര്യത്തിൽ ആശങ്ക വേണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിദേശ ടെക് കമ്പനികളിൽ നിന്ന് ഈടാക്കിയിരുന്ന 'ഈക്വലൈസേഷൻ ലെവി' അഥവാ 'ഗൂഗിൾ ടാക്സ്' ഇന്ത്യ നേരത്തെ തന്നെ ഒഴിവാക്കിയിരുന്നു. അമേരിക്കയുമായുള്ള വ്യാപാര തർക്കങ്ങൾ കുറക്കുന്നതിന്റെ ഭാഗമായി 2025-ഓടെ ഇന്ത്യ ഈ നികുതി പൂർണമായും പിൻവലിച്ചിരുന്നു. അതിനാൽ, പുതിയ സാഹചര്യത്തിൽ ട്രംപിന്റെ ഈ കടുത്ത തീരുമാനങ്ങൾ ഇന്ത്യയെ നേരിട്ട് ബാധിക്കാൻ സാധ്യതയില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. ഈ വിഷയത്തിൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുമായി അമേരിക്കയുടെ ബന്ധം കൂടുതൽ വഷളായേക്കാം. അടുത്തിടെ യൂറോപ്യൻ യൂണിയനുമായി അമേരിക്ക ഒരു വ്യാപാര കരാറിൽ ഒപ്പുവെച്ചിരുന്നുവെങ്കിലും, ഡിജിറ്റൽ സേവന നികുതി ആ കരാറിന്റെ പരിധിയിൽ ഉൾപ്പെട്ടിരുന്നില്ല. ഇതാണ് ഇപ്പോൾ തർക്കത്തിന് കാരണമായിരിക്കുന്നത്. ഏതായാലും, ട്രംപിന്റെ ഈ പ്രഖ്യാപനം ആഗോള വ്യാപാര മേഖലയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

article-image

asdsadsadas

You might also like

  • Lulu Exchange
  • Straight Forward

Most Viewed