ഇറാൻ ആക്രമണത്തെ ശക്തമായി അപലപിച്ച് കുവൈത്ത്


ഷീബ വിജയൻ

മേഖലയിലെ സമാധാന അന്തരീക്ഷം തകർത്തുകൊണ്ട് ഇറാൻ നടത്തിയ ആക്രമണത്തെ കുവൈത്ത് ശക്തമായി അപലപിച്ചു. ഇറാന്റെ ഇത്തവണത്തെ നടപടികൾ മേഖലയുടെ സ്ഥിരതയ്ക്ക് ഭംഗം വരുത്തുന്നതാണെന്നും അയൽരാജ്യങ്ങളുടെ ദേശീയ സുരക്ഷിതത്വത്തിന് നേരിട്ടുള്ള ഭീഷണിയാണെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി. മേഖലയിൽ കൂടുതൽ സംഘർഷങ്ങൾ ഉണ്ടാകാതിരിക്കാൻ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്ന് കുവൈത്ത് ആവശ്യപ്പെട്ടു. പ്രാദേശികവും അന്തർദേശീയവുമായ സുരക്ഷ ഉറപ്പാക്കുന്നതിനായി ഐക്യരാഷ്ട്രസഭയും സുരക്ഷാ കൗൺസിലും തങ്ങളുടെ ഉത്തരവാദിത്തങ്ങൾ കൃത്യമായി നിർവഹിക്കണമെന്ന് ഓർമ്മിപ്പിച്ച കുവൈത്ത് ഭരണകൂടം, നിലവിലെ ഉത്കണ്ഠാഭരമായ സാഹചര്യങ്ങളെ രാജ്യം അതീവ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നതെന്നും കൂട്ടിച്ചേർത്തു.

article-image

dsdsdfdfsdes

You might also like

  • Lulu Exchange
  • Straight Forward

Most Viewed