ലോകത്ത് നടക്കുന്ന എല്ലാ യുദ്ധങ്ങളും അവസാനിപ്പിക്കണം: ഈസ്റ്റർ സന്ദേശവുമായി ഫ്രാൻസിസ് മാര്‍പ്പാപ്പ


ലോകത്ത് നടക്കുന്ന എല്ലാ യുദ്ധങ്ങളും അവസാനിപ്പിക്കണമെന്ന് ഫ്രാൻസിസ് മാര്‍പ്പാപ്പ. യുദ്ധത്തിന്‍റെ മഞ്ഞ് മൂടിയ കാറ്റിനെയും മറ്റ് അനീതികളേയും മറികടക്കാൻ ദൈവത്തിലേക്ക് തിരിയണമെന്നും മാര്‍പ്പാപ്പ പറഞ്ഞു. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസിലക്കയില്‍ നടന്ന ഈസ്റ്റര്‍ദിന ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുക്രെയ്ൻ ജനതയ്ക്ക് പൂർണ പിന്തുണയുണ്ടാകുമെന്ന് പറഞ്ഞ മാർപ്പാപ്പ രാജ്യത്തെ ജനതയെ രക്തസാക്ഷികൾ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ബന്ധങ്ങളെ ശിഥിലമാക്കുന്ന സംഘർഷങ്ങൾ സമൂഹത്തിൽ നിലനിൽക്കുന്നു. മിടുക്കരും ശക്തരും മാത്രം മുന്നോട്ട് പോകുന്ന ലോകത്തിൽ അപകട സാധ്യത ഏറെയാണെന്നും മാർപ്പാപ്പ പറഞ്ഞു.

ശ്വാസ തടസത്തെ തുടര്‍ന്നുള്ള ചികിത്സയ്ക്ക് ശേഷം കഴിഞ്ഞയാഴ്ച ആശുപത്രി വിട്ട ഫ്രാൻസിസ് മാര്‍പ്പാപ്പ് ഡോക്ടര്‍മാരുടെ കനത്ത നിരീക്ഷണത്തിലാണ് ഈസ്റ്റര്‍ ശുശ്രൂഷകള്‍ക്ക് നേൃതൃത്വം നല്‍കിയത്. റോമിലെ ശക്തമായ തണുപ്പിനെ തുടര്ന്ന് സെന്‍റ് പീറ്റേഴ്സ് ബസിലക്കയില്‍ പുറത്തുള്ള ചടങ്ങുകളില്‍ മാർപ്പാപ്പ പങ്കെടുത്തില്ല.

article-image

n nv nvggv

You might also like

Most Viewed