ഇൻഡക്സ് ബഹ്‌റൈൻ പുസ്തക വിതരണം

ഇന്ഡക്സ് ബഹ്‌റൈൻ ഉപയോഗിച്ച പാഠപുസ്തകങ്ങൾ ശേഖരിച്ച് ആവശ്യക്കാർക്ക് വിതരണം ചെയ്തു. നൂറു കണക്കിന് രക്ഷിതാക്കളെയും കുട്ടികളെയും സഹായിക്കുവാൻ സാധിച്ചുവെന്ന് ഇന്ഡക്സ് ബഹ്‌റൈൻ ഭാരവാഹി റഫീക്ക് അബ്ദുള്ള പറഞ്ഞു.
ഇന്ത്യൻ ക്ലബ്ബ് ലൈബ്രറിയിൽ വെച്ചായിരുന്നു പുസ്തക വിതരണം സംഘടിപ്പിച്ചത്. പതിവിൽ കൂടുതൽ രക്ഷിതാക്കൾ രജിസ്റ്റർ ചെയ്തിരുന്നുവെന്നും രജിസ്റ്റർ ചെയ്ത രക്ഷിതാക്കളോടുള്ള നന്ദിയും ഇന്ഡക്സ് ഭാരവാഹികൾ അറിയിച്ചു. പാഠപുസ്തകങ്ങൾക്കൊപ്പം നിരവധി ഗൈഡുകളും മത്സര പരീക്ഷയ്ക്കുള്ള പുസ്തകങ്ങളും വിതരണം ചെയ്തു. ആവശ്യക്കാരായ കുട്ടികൾക്ക് യൂണിഫോം വിതരണവും നടത്തി.
mvmvmb
mhbvjhvjh