ഗ്രീസിൽ ട്രെയിനുകള്‍ തമ്മിൽ കൂട്ടിയിടിച്ച് അപകടം; 26 മരണം


ഗ്രീക്ക് നഗരമായ ലാരിസയ്ക്ക് സമീപം ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടു. 85ഓളം പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച വൈകിട്ടാണ് സെന്‍ട്രല്‍ ഗ്രീസില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്. 350 യാത്രക്കാരുമായി പോയ ട്രെയിന്‍ ചരക്കുട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. പതിനേഴോളം അഗ്നിശമനാ സംഘങ്ങളെത്തിയാണ് തീഅണച്ചത്.

അപകടത്തെ തുടര്‍ന്ന് രണ്ടുട്രെയിനുകളിലും തീപിടിച്ചു. പരുക്കേറ്റ നാല്‍പതോളം യാത്രക്കാരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. ട്രെയിനിലുണ്ടായിരുന്ന 250ലേറെ പേരെ ബസുകളില്‍ തെസ്സലോനിക്കിയിലേക്കും എത്തിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം അപകടമുണ്ടാകാനുള്ള കാരണം വ്യക്തമായിട്ടില്ല.

article-image

jgfhgvfjg

You might also like

Most Viewed