കാബൂളിൽ‍ വിദേശകാര്യ മന്ത്രാലയത്തിന് സമീപം ചാവേർ‍ ആക്രമണം: അഞ്ച് മരണം


അഫ്ഗാനിസ്ഥാനിലെ കാബൂളിൽ‍ വിദേശകാര്യ മന്ത്രാലയത്തിന് പുറത്തുണ്ടായ ചാവേർ‍ ആക്രമണത്തിൽ‍ അഞ്ച് പേർ‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസമാണ് അഫ്ഗാന്‍ തലസ്ഥാനത്തെ ഞെട്ടിച്ചുകൊണ്ടുള്ള സ്ഫോടനം ഉണ്ടായത്. സംഭവത്തിൽ‍ നിരവധിപേർ‍ക്ക് പരിക്കേറ്റതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ‍ റിപ്പോർ‍ട്ട് ചെയ്തു.

മുസ്ലീം സമൂദായത്തിന് നേരെയുള്ള ഇത്തരമൊരു ആക്രമണം ഭീരുത്വ പരമാണെന്ന് കാബൂൾ‍ പോലീസ് മേധാവി ഖാലിദ് സദ്രാന്‍ പറഞ്ഞു. സംഭവത്തിൽ‍ രാജ്യം അപലപിക്കുന്നതായും അദ്ദേഹം പ്രതികരിച്ചു. നിലവിൽ‍ അഞ്ച് മരണമാണ് റിപ്പോർ‍ട്ട് ചെയ്തിട്ടുള്ളത്. മരണസംഖ്യ ഇനിയും ഉയരാന്‍ സാദ്ധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്ഫോടനത്തിൽ‍ 40−ൽ‍ അധികം പേർ‍ക്ക് ഗുരുതരമായി പരിക്കേറ്റതായും അഫ്ഗാന്‍ കേന്ദ്രമായി പ്രവർ‍ത്തിക്കുന്ന ചില സന്നദ്ധസംഘടനകളും റിപ്പോർ‍ട്ട് ചെയ്യുന്നു.

article-image

5ur

You might also like

Most Viewed