കറിവെച്ചു കഴിച്ചത് വംശനാശ സാധ്യതയുള്ള വെള്ളസ്രാവിനെ; വ്ലോഗർക്കെതിരെ അന്വേഷണം

വെള്ളസ്രാവിനെ പാചകംചെയ്ത് കഴിച്ച ചൈനീസ് വ്ലോഗർക്കെതിരെ പൊലീസ് അന്വേഷണം. വംശനാശഭീഷണി സാധ്യതയുള്ള വെള്ളസ്രാവിനെ (ഗ്രേറ്റ് വൈറ്റ് ഷാർക്) പാചകം ചെയ്തതിനെ തുടർന്നാണ് അന്വേഷണം. സ്രാവിറച്ചി റോസ്റ്റ് ചെയ്യുന്നതിന്‍റെയും കഴിക്കുന്നതിന്‍റെയും വിഡിയോ വ്ലോഗർ അപ്ലോഡ് ചെയ്തിരുന്നു. ഇത് വൈറലായതിനെ തുടർന്നാണ് അധികൃതരുടെയും ശ്രദ്ധയിൽപെട്ടത്.
'ടിസി' എന്നറിയപ്പെടുന്ന ചൈനീസ് വ്ലോഗറാണ് സ്രാവിനെ കഴിച്ച് പുലിവാലു പിടിച്ചത്. ഏറെ ആരാധകരുള്ള ഇവർ ജൂലൈ പകുതിയോടെയാണ് സ്രാവിനെ കഴിക്കുന്ന കഴിക്കുന്ന വിഡിയോ പങ്കുവെച്ചത്.