എക്സിൽ കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ: ഇലോൺ മസ്‌കിന് പാരീസ് പ്രോസിക്യൂട്ടറുടെ സമൻസ്
ഷീബ വിജയൻ
കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കൽ, ലൈംഗിക ഡീപ്ഫേക്കുകൾ, ഹോളോകോസ്റ്റ് നിഷേധം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ അന്വേഷണത്തിന്റെ ഭാഗമായി എക്സ് ഉടമ ഇലോൺ മസ്‌കിന് പാരീസ് പ്രോസിക്യൂട്ടർ സമൻസ് അയച്ചു. ഏപ്രിൽ 20-ന് ചോദ്യം ചെയ്യലിനായി ഹാജരാകാനാണ് നിർദ്ദേശം. ഇതിന് മുന്നോടിയായി പാരീസിലെ എക്സ് ഓഫീസുകളിൽ ഫ്രഞ്ച് പൊലീസും യൂറോപോളും ചേർന്ന് പരിശോധന നടത്തിയിരുന്നു. മസ്‌കിനെ കൂടാതെ മുൻ സിഇഒ ലിൻഡ യാകാരിയോയ്ക്കും സമൻസ് ലഭിച്ചിട്ടുണ്ട്.
വ്യക്തിപരമായ അവകാശങ്ങളുടെ ലംഘനം, നിയമവിരുദ്ധമായ ഡാറ്റാ ശേഖരണം തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് എക്സിനെതിരെ ഉയർന്നിട്ടുള്ളത്. എന്നാൽ ഈ നടപടി രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ളതാണെന്നും തങ്ങളെ അപമാനിക്കാനുള്ള ശ്രമമാണെന്നും എക്സ് അധികൃതർ പ്രതികരിച്ചു. നടപടി രാഷ്ട്രീയ ആക്രമണമാണെന്ന് മസ്‌കും ആരോപിച്ചു. ഇതിനിടെ എക്സ് വഴിയുള്ള ആശയവിനിമയം അവസാനിപ്പിക്കുകയാണെന്നും പകരം ലിങ്ക്ഡ് ഇൻ, ഇൻസ്റ്റാഗ്രാം എന്നിവ ഉപയോഗിക്കുമെന്നും പാരീസ് പ്രോസിക്യൂട്ടറുടെ ഓഫീസ് വ്യക്തമാക്കി.
sadadsdasdsa


