ട്രംപിനെ വധിക്കാൻ ശ്രമിച്ച കേസ്: പ്രതി റയാൻ റൂത്തിന് പരോളില്ലാത്ത ജീവപര്യന്തം


ശാരിക l വാഷിംഗ്ടൺ:

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതി റയാൻ റൂത്തിന് പരോളില്ലാത്ത ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. 2024-ൽ ഫ്ലോറിഡയിലെ ഗോൾഫ് കോഴ്‌സിൽ വെച്ച് ട്രംപിനെ വധിക്കാൻ ശ്രമിച്ച കേസിലാണ് ഈ നിർണ്ണായക വിധി വന്നത്.

ജീവപര്യന്തത്തിന് പുറമെ തോക്കുമായി ബന്ധപ്പെട്ട കേസിൽ ഏഴ് വർഷം അധിക തടവും പ്രതി അനുഭവിക്കണം. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഫ്ലോറിഡയിൽ പ്രസംഗിക്കുന്നതിനിടെയാണ് പ്രതി ട്രംപിന് നേരെ വെടിയുതിർത്തത്. സംഭവത്തിൽ ട്രംപിന് പരിക്കേറ്റിരുന്നു. പ്രതി ചെയ്ത കുറ്റം ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് ഫെഡറൽ പ്രോസിക്യൂട്ടർ വ്യക്തമാക്കിയതിന് പിന്നാലെ യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി ഐലീൻ കാനൻ ശിക്ഷാവിധി പ്രഖ്യാപിക്കുകയായിരുന്നു.

സ്ഥാനാർത്ഥികളെ ഇല്ലാതാക്കാൻ വ്യക്തികൾ നിയമം കയ്യിലെടുത്താൽ രാജ്യത്തെ ജനാധിപത്യം ശരിയായി പ്രവർത്തിക്കില്ലെന്നും അതാണ് ഈ പ്രതി ചെയ്യാൻ ശ്രമിച്ചതെന്നും അസിസ്റ്റന്റ് യുഎസ് അറ്റോർണി പ്രതികരിച്ചു. കഴിഞ്ഞ സെപ്റ്റംബറിൽ ജൂറി അംഗങ്ങൾ ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ റയാൻ റൂത്ത് കോടതി മുറിയിൽ വെച്ച് സ്വയം കുത്തി പരിക്കേൽപ്പിക്കാൻ ശ്രമം നടത്തിയിരുന്നു.

article-image

േ്്േി്േ

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed