ഗസ്സയ്ക്ക് കൈതാങ്ങായി സൗദി; സഹായനിധിയിലേക്ക് ഒഴുകിയത് 1800 കോടി രൂപ


ഷീബ വിജയൻ
യുദ്ധക്കെടുതി അനുഭവിക്കുന്ന ഗസ്സയിലെ ഫലസ്തീൻ ജനതയെ സഹായിക്കാനുള്ള സൗദി ഭരണകൂടത്തിന്റെ ആഹ്വാനം ഏറ്റെടുത്ത് സൗദി ജനത. 24 ലക്ഷത്തിലധികം ആളുകൾ ഇതിനകം സംഭാവന നൽകിയതോടെ സഹായനിധിയിലെ തുക 74.1 കോടി റിയാൽ (ഏകദേശം 1800 കോടി രൂപ) കടന്നു. കിങ് സൽമാൻ റിലീഫ് സെന്ററിന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

ഈ തുക ഉപയോഗിച്ച് ഗസ്സയിൽ ഭക്ഷണം, മരുന്ന്, താൽക്കാലിക വീടുകൾ, ആശുപത്രികൾ എന്നിവ നിർമ്മിച്ചു നൽകാനാണ് പദ്ധതി. 2023 ഒക്ടോബറിന് ശേഷം വിമാനങ്ങളിലും കപ്പലുകളിലുമായി നിരവധി ടൺ സഹായവസ്തുക്കൾ സൗദി ഗസ്സയിലേക്ക് എത്തിച്ചിട്ടുണ്ട്. ബിസിനസ്സ് മേഖലയിലുള്ളവരോടും ഫണ്ട് ശേഖരണത്തിൽ സജീവമാകാൻ സൗദി ചേംബറുകൾ നിർദ്ദേശം നൽകിയിട്ടുണ്ട്.

article-image

qweeqwqwesq

You might also like

  • NEC

Most Viewed