ദിനേഷ് ഗുണവർ‍ധനെ ശ്രീലങ്കയുടെ പ്രധാനമന്ത്രിയായി അധികാരമേറ്റു


ദിനേഷ് ഗുണവർ‍ധനെ ശ്രീലങ്കയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രസിഡന്‍റ് റനിൽ‍ വിക്രമസിംഗെയ്ക്കു മുന്പിലാണ് ഗുണവർ‍ധനെ സത്യപ്രതിജ്ഞ ചെയ്തത്. ശ്രീലങ്കയിലെ മുൻ പ്രസിഡന്‍റ് രജപക്‌സെയുടെ അനുയായിയാണ് ഗുണവർ‍ധനെ. നേരത്തെ ആഭ്യന്തര − തദ്ദേശം, വിദേശകാര്യം, വിദ്യാഭ്യാസം എന്നീ വകുപ്പുകളിൽ മന്ത്രിയായി പ്രവർ‍ത്തിച്ചിട്ടുണ്ട്.  

റനിൽ‍ വിക്രമസിംഗെ ശ്രീലങ്കൻ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പ്രക്ഷോഭകാരികൾ‍ക്കു നേരെ നടപടി കടുപ്പിച്ചിരുന്നു. പ്രസിഡന്‍റിന്‍റെ ഓഫീസിനകത്ത് ഉണ്ടായിരുന്ന പ്രക്ഷോഭകരെ ഒഴിപ്പിച്ചു. സെക്രട്ടേറിയേറ്റിന് മുന്നിലെ പ്രക്ഷോഭകരുടെ സമരപ്പന്തലുകൾ‍ തകർ‍ത്തു. നിരവധിപ്പേരെ അറസ്റ്റ് ചെയ്തു. സൈന്യത്തിന്‍റെ നീക്കത്തിനെതിരെ പ്രതിഷേധിച്ച പ്രക്ഷോഭകർ‍ക്ക് നേരെ ലാത്തി ചാർ‍ജുണ്ടായി. നിരവധി പേർ‍ക്ക് ലാത്തിച്ചാർ‍ജിൽ‍ പരിക്കേറ്റു. ഇന്ന് വൈകിട്ടോടെ പ്രക്ഷോഭകർ‍ പൂർ‍ണമായി ഒഴിയണമെന്നാണ് അന്ത്യശാസനം നൽ‍കിയിരിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed