കിം കർദാഷിയാനെപ്പോലെയാകാൻ 4.78 കോടി മുടക്കിയ മോഡൽ യഥാർഥ രൂപത്തിലേക്ക് മടങ്ങാൻ ചെലവിടുന്നത് 95 ലക്ഷം


അമേരിക്കയിലെ പ്രമുഖ മോഡലും സംരംഭകയുമായ കിം കർദാഷിയാനെപ്പോലെയാകാൻ 4.78 കോടി മുടക്കിയ ബ്രസീലിയൻ മോഡൽ തന്റെ യഥാർഥ രൂപത്തിലേക്ക് മടങ്ങാൻ ചെലവിടുന്നത് 95 ലക്ഷം! 29കാരിയായ ജെന്നിഫർ പാംപ്ലോണയാണ് കിം കർദാഷിയാനെ പോലെയാകാൻ 12 വർഷത്തിനിടെ 40ലധികം ശസ്ത്രക്രിയകൾക്ക് വിധേയയായത്.

2010ൽ 17ാം വയസ്സിലാണ് ജെന്നിഫർ ആദ്യമായി ശസ്ത്രക്രിയ നടത്തുന്നത്. കർദാഷിയാൻ ജനപ്രീതി നേടിത്തുടങ്ങുന്ന കാലമായിരുന്നു അത്. അവരുടെ രൂപത്തിലേക്കുള്ള മാറ്റം ജെന്നിഫറിന് അന്താരാഷ്‌ട്ര ശ്രദ്ധ നേടിക്കൊടുത്തെങ്കിലും താൻ സന്തുഷ്ടയല്ലെന്ന് പെട്ടെന്നുതന്നെ തിരിച്ചറിഞ്ഞു.

ഒരുപാട് പ്രയാസകരമായ സമയങ്ങളിലൂടെ കടന്നുപോയെന്നും താൻ ബോഡി ഡിസ്‌മോർഫിയയുടെ പിടിയിലാണെന്ന് തിരിച്ചറിഞ്ഞതായും അതിനാലാണ് യഥാർഥ രൂപത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നതെന്നും ജെന്നിഫർ പറഞ്ഞു. യഥാർഥ രൂപത്തിലേക്ക് മടങ്ങാൻ സഹായിക്കാമെന്ന് ഇസ്താംബൂളിലെ ഡോക്ടറാണ് വാഗ്ദാനം ചെയ്തത്. തനിക്ക് ഒരു 'പുനർജന്മം' ഉണ്ടെന്ന് വിശ്വസിക്കുന്നു.

You might also like

Most Viewed