ശ്രീലങ്കൻ പ്രസിഡന്‍റ് ഗോതബയ രജപക്‌സെയെ രാജ്യം വിടാൻ സഹായിച്ചെന്ന വാർത്തകൾ നിഷേധിച്ച് ഇന്ത്യ

ശ്രീലങ്കൻ പ്രസിഡന്‍റ് ഗോതബയ രജപക്‌സെയെ രാജ്യം വിടാൻ സഹായിച്ചെന്ന വാർത്തകൾ നിഷേധിച്ച് ഇന്ത്യ. വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചു.
ജനാധിപത്യ മാർഗങ്ങളിലൂടെ രാജ്യത്ത് പുരോഗതി ആഗ്രഹിക്കുന്ന ശ്രീലങ്കയിലെ ജനങ്ങൾക്ക് ഇന്ത്യ തുടർന്നും പിന്തുണ നൽകുമെന്നും ഹൈക്കമ്മീഷൻ വ്യക്തമാക്കി. അന്‍റോനോവ്−32 സൈനിക വിമാനത്തിൽ ഭാര്യയ്ക്കും അംഗരക്ഷകർക്കുമൊപ്പമാണ് ശ്രീലങ്കൻ പ്രസിഡന്‍റ് രാജ്യം വിട്ടത്. അയൽരാജ്യമായ മാലിദ്വീപിലേക്കാണ് അദ്ദേഹം പോയത്.
ഇന്ന് രാജി വയ്ക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും രാജി കൈമാറാതെയാണ് പ്രസിഡന്‍റ് രാജ്യം വിട്ടത്. അറസ്റ്റ് ഒഴിവാക്കാനാണ് രാജ്യം വിട്ടശേഷം രാജി കൈമാറാനുള്ള നീക്കത്തിനു പിന്നിലെന്നാണ് വിവരം.