ചൈനയിൽ ശക്തമായ മഴ; പത്ത് മരണം


ചൈനയിലെ ഹുനാൻ പ്രവിശ്യയിൽ കനത്ത മഴയെ തുടർന്ന് പത്ത് പേർ മരിച്ചു. ലക്ഷക്കണക്കിന് ആളുകളെ ഒഴിപ്പിച്ചതായും അധികൃതർ അറിയിച്ചു ജൂൺ‍ ഒന്നിന് ആരംഭിച്ച മഴയിൽ 2,86,000 പേരെ ഒഴിപ്പിക്കാൻ നിർബന്ധിതരായിട്ടുണ്ട്, 2,700 ലധികം വീടുകൾ തകരുകയോ ഗുരുതരമായി കേടുപാടുകൾ സംഭവിക്കുകയോ ചെയ്തതായി ഒൗദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവ ബുധനാഴ്ച റിപ്പോർട്ട് ചെയ്തു.

ബുധനാഴ്ച വരെ 10 പേർ കൊല്ലപ്പെടുകയും മൂന്ന് പേരെ കാണാതാവുകയും ചെയ്തതായി ഹുനാൻ പ്രവിശ്യാ ഉദ്യോഗസ്ഥൻ ലി ഡാജിയാൻ പറഞ്ഞു.

You might also like

  • Straight Forward

Most Viewed