കൊവിഡ് കൂടുന്നു; ഷാങ്ഹായിയിൽ‍ വീണ്ടും ലോക്ക്ഡൗൺ


ഷാങ്ഹായിയിൽ‍ വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് ചൈന. രണ്ടുമാസം നീണ്ട സമ്പൂർ‍ണ ലോക്ക്ഡൗൺ പിൻ‍വലിച്ച് രണ്ടുദിവസം തികയുന്നതിന് മുന്‍പാണ് വീണ്ടും ലോക്ക്ഡൗൺ ഏർ‍പ്പെടുത്തിയത്. നഗരത്തിലെ ജിൻഗാൻ, പുടോങ് മേഖലയിലാണ് വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്.

ചൈനയിലെ പ്രധാന നഗരമായ ഷാങ്ഹായിൽ‍ മാർ‍ച്ച് 28നാണ് ലോക്ക്ഡൗൺ ഏർ‍പ്പെടുത്തിയത്. നാല് ദിവസത്തേക്ക് പറഞ്ഞ നിയന്ത്രണം രണ്ട് മാസത്തേക്ക് നീട്ടുകയും ചെയ്തു. ഈ നിയന്ത്രണം പിൻ‍വലിച്ചിട്ടും ഏഴ് കേസുകൾ‍ റിപ്പോർ‍ട്ട് ചെയ്‌തെന്നതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും നിയന്ത്രണം.

ഷാങ്ഹായിലെ കടകളിൽ‍ പ്രവേശിക്കുന്നതിലും പൊതുഗതാഗതം ഉപയോഗിക്കുന്നതിലും 72 മണിക്കൂറിലെ കൊവിഡ് നെഗറ്റീവ് സർ‍ട്ടിഫിക്കറ്റ് ആവശ്യമാണ്. നഗരത്തിൽ‍ സീറോ കൊവിഡ് നയത്തിന്റെ ഭാഗമായി മാസ് കൊവിഡ് ടെസ്റ്റുകൾ‍ പുരോഗമിക്കുകയാണ്.

You might also like

Most Viewed