ടെക്സാസ് വെടിവെയ്പ്പ്: കൈത്തോക്കുകൾ നിരോധിച്ച് കാനഡ


രാജ്യത്ത് കൈത്തോക്കുകളുടെ ഇറക്കുമതിയും വിൽപനയും നിരോധിച്ച് കാനഡ. അമേരിക്കയിലെ ടെക്സാസ് സ്കൂളിൽ നടന്ന വെടിവെയ്പ്പിനെ തുടർന്നാണ് മുൻകരുതലെന്ന നിലയിൽ ഈ തീരുമാനം എടുത്തിരിക്കുന്നതെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു.

ബില്ല് പാർലമെന്റിൽ പാസാക്കുമെന്നും, അതിനുശേഷം പൗരന്മാർ തോക്ക് കൈവശം വയ്ക്കുന്നത് തടയുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ നിയമം പ്രാബല്യത്തിൽ വന്നാൽ കാനഡയിൽ തോക്കുകൾ വിൽക്കുന്നതും വാങ്ങുന്നതും ഇറക്കുമതി ചെയ്യുന്നതും നിരോധിക്കപ്പെടും.

ദിവസങ്ങൾക്ക് മുൻപ് അമേരിക്കയിലെ ടെക്സാസിൽ ഉണ്ടായ കൂട്ടക്കൊലയുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം. 2020ൽ, നോവ സ്ക്കോഷ്യയിൽ 23 പേർ കൊല്ലപ്പെട്ട വെടിവെയ്പ്പിന് ശേഷം ഒരുപാട് വിഭാഗങ്ങളിൽപ്പെട്ട ഗ്രനേഡുകളും തോക്കുകളും കാനഡ നിയമനിർമ്മാണം നടത്തി നിരോധിച്ചിരുന്നു. എങ്കിലും, ജനങ്ങൾക്കിടയിൽ വിപുലമായ രീതിയിൽ ഇവ ഇപ്പോഴും ഉപയോഗിക്കപ്പെടുന്നുവെന്ന് സർക്കാർ ഏജൻസികൾ വ്യക്തമാക്കുന്നു.

You might also like

Most Viewed