ടെലികോം രംഗത്തേക്ക് ചുവടുവയ്ക്കാനൊരുങ്ങി ആമസോൺ

രാജ്യത്തെ സ്വകാര്യ ടെലികോം സേവന ദാതാക്കളായ വോഡഫോൺ− ഐഡിയ ആമസോണുമായി ചർച്ചകൾ നടത്തി. 20,000 കോടി രൂപ സമാഹരിക്കാനാണ് ഇ−കൊമേഴ്സ് സ്ഥാപനമായ ആമസോണുമായി ചർച്ച സംഘടിപ്പിച്ചത്.
20,000 കോടി രൂപയിൽ 10,000 കോടി രൂപ ഇക്വിറ്റി നിക്ഷേപമായും ബാക്കി തുക വായ്പയായും സമാഹരിക്കാനാണ് വിഐയുടെ ലക്ഷ്യം. ഈ തുക ഉപയോഗിച്ച് 5ജി സ്പെക്ട്രം ലേലത്തിൽ പങ്കെടുക്കാനും വിഐ ലക്ഷ്യമിടുന്നുണ്ട്. ടെലികോം പങ്കാളിത്തമില്ലാത്ത ഒരേയൊരു ക്ലൗഡ് സേവന ദാതാവാണ് വോഡഫോൺ ഐഡിയ. കൂടാതെ, യുഎസിൽ നിന്ന് നിക്ഷേപം സ്വീകരിക്കാത്ത ഒരെയൊരു ടെലികോം ഓപ്പറേറ്റർ കൂടിയാണ് വിഐ.
കൂടുതൽ വികസനത്തിനായി മൂലധനം നിക്ഷേപിക്കാൻ നിക്ഷേപകരെ വിഐ തേടുന്നുണ്ട്. ഇതിന്റെ ഭാഗമായി ആമസോണിന് പുറമെ, ഇന്ത്യയിലെ ടെലികോം മേഖലയിലേക്ക് നിക്ഷേപം നടത്താൻ പദ്ധതിയിടുന്ന സ്വകാര്യ ഇക്വിറ്റി നിക്ഷേപകരുമായും വിഐ ചർച്ചകൾ സംഘടിപ്പിക്കുന്നുണ്ട്.