പ്രകൃതിവാതകം ചോർ‍ന്ന് ക്യൂബയിലെ ആഡംബര ഹോട്ടലിൽ സ്‌ഫോടനം; 22 മരണം


ക്യൂബന്‍ തലസ്ഥാനമായ ഹവാനയിൽ‍ ആഢംബര ഹോട്ടലിലുണ്ടായ സ്‌ഫോടനത്തിൽ‍ ഗർ‍ഭിണിയും കുട്ടികളും ഉൾ‍പ്പെടെ 22 പേർ‍ മരിച്ചു. നിരവധി പേർ‍ക്ക് പരിക്കേറ്റിട്ടുണ്ട്. തലസ്ഥാനത്തിന്‍റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പഞ്ചനക്ഷത്ര ഹോട്ടലായ സരട്ടോഗയിലാണ് പൊട്ടിത്തെറി ഉണ്ടായത്.പ്രകൃതിവാതകച്ചോർ‍ച്ചയാണ് സ്‌ഫോടനത്തിനു കാരണമെന്നാണ് നിഗമനം. 

പ്രകൃതിവാതകം എത്തിക്കുന്ന ട്രക്കാണ് അപകടത്തിനു കാരണമായതെന്നാണ് റിപ്പോർട്ട്.വെള്ളിയാഴ്ച പുലർ‍ച്ചെയാണ് സ്ഫോടനമുണ്ടായത്. അറ്റകുറ്റപ്പണികൾ‍ നടക്കുന്നതിനാൽ‍ അതിഥികളില്ലാതിരുന്ന നാലു നിലകൾ‍ പൂർ‍ണമായും കത്തിനശിച്ചു. 96 മുറികൾ‍,രണ്ടു ബാറുകൾ‍, രണ്ട് റസ്റ്റോറന്‍റുകൾ‍, സ്പാ, ജിം തുടങ്ങിയ സൗകര്യങ്ങളാണ് ഹോട്ടലിൽ‍ ഉണ്ടായിരുന്നത്.    

You might also like

Most Viewed