യുക്രെയ്നിൽ കാമറാമാനൊപ്പം ഫോക്സ് ന്യൂസ് മാധ്യമപ്രവർത്തകയും കൊല്ലപ്പെട്ടതായി റിപ്പോർട്ട്


യുക്രെയ്നിൽ നടന്ന ആക്രമണത്തിൽ കാമറാമാൻ പിയറി സക്കർസേവിസ്കിക്ക് ഒപ്പം ഫോക്സ് ന്യൂസ് മാധ്യമപ്രവർത്തകയും കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 24 വയസുകാരിയായ ഒലെക്സാന്ദ്ര കുവ്ഷിനോവ ആണ് മരിച്ചതെന്ന് ഫോക്സ് സീനിയർ ഫീൽഡ് പ്രോഡ്യൂസർ യോനറ്റ് ഫ്രിലിംഗ് ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞദിവസം രാവിലെ കീവിലെ ഹൊറൻകയിൽ വച്ച് ഇവരുടെ വാഹനത്തിനു നേർക്കു വെടിവയ്പുണ്ടായി എന്നാണ് ഫോക്സ് ന്യൂസ് അറിയിച്ചത്. ഗുരുതരമായി പരിക്കേറ്റ ബെഞ്ചമിൻ ഹാൾ ആശുപത്രിയിൽ ചികിത്സയിലാണ്. തങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ഹൃദയഭേദകമായ ദിവസമാണെന്ന് ഫോക്സ് ന്യൂസ് സിഇഒ സുസെയ്ൻ സ്കോട്ട് പറഞ്ഞു. 

യുക്രെയ്നിയൻ മാധ്യമപ്രവർത്തകയായ കുവ്ഷിനോവ് കഴിഞ്ഞ ഒരു മാസമായി ടീമിനൊപ്പം പ്രവർത്തിച്ച് വരികയായിരുന്നുവെന്ന് യോനറ്റ് ഫ്രിലിംഗ് ട്വീറ്റ് ചെയ്തു. ഇറാക്ക്, അഫ്ഗാനിസ്ഥാൻ, സിറിയ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഫോക്‌സ് ന്യൂസിന് വേണ്ടി ദൃശ്യങ്ങൾ പകർത്തിയിരുന്നത് പിയറി ആയിരുന്നു. അമേരിക്കൻ മാധ്യമപ്രവർത്തകനായ ബ്രന്‍റ് റെനോഡ് കഴിഞ്ഞയാഴ്ച റഷ്യൻ സേനയുടെ വെടിയേറ്റു മരിച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed