റഷ്യയുമായി ചർച്ചയ്ക്ക് തയ്യാറായി യുക്രെയ്ൻ
റഷ്യൻ അധിനിവേശത്തിനിടെ ചർച്ചയ്ക്ക് തയാറായി യുക്രെയ്ൻ. യുക്രെയ്ൻ പ്രസിഡന്‍റ് വോളോഡമിർ സെലെൻസ്കിയുടെ ഉപദേശകനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഇന്ന് വൈകിട്ട് ചർച്ച നടക്കുമെന്നാണ് സ്ഥിരീകരണം. ആദ്യ ചർച്ചയിൽ സംബന്ധിച്ച പ്രതിനിധികൾ തന്നെ ഇന്നും ചർച്ചയിൽ പങ്കെടുക്കും. അതേസമയം ചർച്ചയുടെ വേദി വ്യക്തമാക്കാൻ സാധിക്കില്ലെന്ന് റഷ്യ അറിയിച്ചു.

