യുക്രെയ്നിലെ ഇന്ത്യക്കാർക്ക് സുരക്ഷിത പാത ഒരുക്കുമെന്ന് റഷ്യ


യുക്രെയ്നിലെ ഇന്ത്യക്കാർക്ക് സുരക്ഷിത പാത ഒരുക്കുമെന്ന് റഷ്യ. ഇന്ത്യയിലെ റഷ്യൻ അംബാസിഡർ ഡെനീസ് അലിപോവ് ആണ് ഇക്കാര്യം പറഞ്ഞത്. ഖാർക്കീവിലും കിഴക്കൻ യുക്രെയ്നിലെ മറ്റു പ്രദേശങ്ങളിലും കുടുങ്ങിയ ഇന്ത്യക്കാരെ പുറത്ത് എത്തിക്കാൻ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടുവരികയാണെന്നും അദ്ദേഹം പറഞ്ഞു.  

റഷ്യയിലെ റുസൈൻ പ്രദേശം വഴി കുടുങ്ങിക്കിടക്കുന്നവരെ അടിയന്തിരമായി ഒഴിപ്പിക്കാനുള്ള സഹായം ഇന്ത്യ അഭ്യ‍ർത്ഥിച്ചിട്ടുണ്ട്. ഇന്ത്യയുമായി തന്ത്രപരമായ സഖ്യകക്ഷികളാണ്. യുക്രെയ്ൻ വിഷയത്തിൽ ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ നിലപാടിന് തങ്ങൾ നന്ദിയുള്ളവരാണ്. ഇന്ത്യയിലേക്കുള്ള എസ്−400 പ്രതിരോധസംവിധാനത്തിന്‍റെ വിതരണത്തെ നിലവിലെ സാഹചര്യം ബാധിക്കില്ല. ഈ ഇടപാട് തടസമില്ലാതെ തുടരാൻ വഴികളുണ്ടെന്നും അലിപോവ് കൂട്ടിച്ചേർത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed